Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട്, ഹരി അല്പം മുന്നോട്ട് നീങ്ങി പതിയെ പറഞ്ഞു : മാം... പ്ലീസ്.... എല്ലാവരും മാമിനെ കാണാൻ വേണ്ടി ആണ് കൊതിയോടെ നിക്കുന്നത് ... ഇറങ്ങിക്കൂടെ.....
" ഞാൻ.. എനിക്ക്... എനിക്ക് ആരെയും കാണണ്ട... സൈറ പറഞ്ഞു..... പല്ല് കടിച്ച് ദേഷ്യത്തിൽ പറഞ്ഞു...
ഹരി ഒന്ന് കണ്ണടച്ചു.. ഒരു ചെറു ചിരിയോടെ പതിയെ പറഞ്ഞു : ഇറങ്ങുന്നോ അതോ ഞാൻ പൊക്കി എടുത്ത് പുറത്ത് ഇറക്കണോ.......
മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൻ ഒരു അപേക്ഷ പോലെ പറഞ്ഞു : മാം പ്ലീസ്... ഒരു പ്രശ്നവും ഉണ്ടാവില്ല.. എന്റെ വാക്കാണ്.... പ്ലീസ്... എന്നെ വിശ്വസിച്ചൂടെ........
.......................................................................
അടിച്ചു കോൺ ആയി, ചെന്നൈയിൽ വച്ച് സൈറ പറഞ്ഞ മുറി വാക്കുകൾ. അതോർത്ത് എഴുതി വച്ച്, തുടങ്ങിയ അന്വേഷണം, യാത്ര.... ചെന്ന് നിന്നത്, മൂന്ന് ദിവസങ്ങൾക്കു മുൻപ് ഇതേ വീട്ട് മുറ്റത്ത് ആയിരുന്നു.
ഒരു കാലത്ത് കേസിൽ പെട്ട് പ്രശ്നത്തിൽ കുടുങ്ങിയ കുടുംബം, പക്ഷെ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ജ്വല്ലറിയുടെയും , സൂപ്പർ മാർക്കെറ്റ് ശ്രിങ്കലകളും ആയി നല്ല നിലയിൽ, അല്ലെങ്കിലും പണക്കാർ ആയി നിൽക്കുന്ന പേര് കേട്ട കുടുംബം....
ഹരി തന്റെ ബൈക്കിൽ നിന്നും ഇറങ്ങി അൽപ നേരം ശംകിച്ചു നിന്നു...
" എന്ത് പറയും, എങ്ങിനെ പറയും, ഇപ്പോഴും താൻ അന്വേഷിച്ചു വന്ന, കുടുംബം ഇത് തന്നെ ആണോ എന്ന ഉറപ്പ് പോലും ഇല്ല... ഹരി നിന്ന് വിയർത്തു.
അപ്പോഴേക്കും, വീട്ടിൽ നിന്നും ഒരു ഇത്ത ഒരു കുട്ടിയേയും എടുത്തു കൊണ്ട്,
💬 Comments
View all comments