Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
തലയിൽ ഷാൾ വച്ച് തട്ടം പോലെ ഇട്ട് പുറത്തേക്ക് ഇറങ്ങി വന്നു...
" ആരാ എന്താ വേണ്ടേ?.. ഇത്ത ചോദിച്ചു..
" അത്.. ഞാൻ... ഒരു അന്വേഷണവും ആയിട്ട്.... ഹരി വിക്കി വിക്കി പറഞ്ഞു.
സുന്ദരനായ ചെറുപ്പക്കാരൻ, കയ്യിൽ ബാഗും, ടൈ കെട്ടി ഇൻസൈട് ചെയ്ത്, മുടിയൊക്കെ ചീകി ഒതുക്കി.... ഹരിയെ അടിമുടി നോക്കി ഇത്ത പറഞ്ഞു : അകത്തേക്ക് വരൂ......
ആ വലിയ വീടിന്റെ വലിയ ഹാളിൽ ഹരി അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുമ്പോൾ, രണ്ടു മൂന്ന് ചെറിയ കുട്ടികൾ വന്ന് അവനെ നോക്കി ചിരിച്ചു നിന്നു....
കലക്കിയ വെള്ളവുമായി വന്ന് ഹരിക്ക് കൊടുത്ത് ഇത്ത ചോദിച്ചു : പറയൂ, എന്താ അറിയേണ്ടത്....
ഹരി വേഗം ഗ്ലാസ് ചുണ്ടിലേക്ക് അടുപ്പിച്ചു... എന്ത് പറയണം എന്ന് അവന് ഒരു പിടുത്തവും ഇല്ലായിരുന്നു...
മുന്നിൽ ഇരിക്കുന്നവന്റെ, ഭാവവും മട്ടും, എന്തോ പന്തി കേട് തോന്നിയ ഇത്ത കുറച്ചു ഉറക്കെ വിളിച്ചൂ : ഇക്കാ........ ഇക്കാ.......... ഒന്ന് വരിൻ നെ ഇങ്ങോട്ട്... ഇവിടെ ആരോ വന്നിട്ടുണ്ട്....
ജ്യൂസ് ഹരിയുടെ തൊണ്ടയിൽ കയറി, ഹരി ചുമക്കാൻ തുടങ്ങിയപ്പോൾ, കണ്ട് നിന്ന കുട്ടികൾ ചിരിക്കാൻ തുടങ്ങി.....
അപ്പോഴേക്കും കുറച്ചു സൈസ് ഉള്ള പാന്റ്സും ഷർട്ടും ഇട്ട ഒരാൾ താഴെ ഉള്ള റൂമിൽ നിന്നും പുറത്തിറങ്ങി, കയ്യിൽ ഫോണും പിടിച്ചു വന്നു...
അയാൾ ആ ഇത്തയോട് ചോദിച്ചു : ആരാ റമീ?......
" അറിയില്ല... എന്തോ അന്വേഷണം ആയി വന്നതത്രേ?... ഇത്ത പറഞ്ഞു..
" അത് ശരീ, ആരാ എന്താ അറിയാതെ, എന്നിട്ടാണോ
💬 Comments
View all comments