Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
അടി, ചവിട്ട്, മുഖത്തിന് ഒരു കുത്ത് പ്രതീക്ഷിച്ച, ഹരിയെ സ്ഥബ്ദനാക്കിക്കൊണ്ട്, ആഷിക്ക് ഓടി വന്ന് ഹരിയെ കെട്ടിപിടിച്ചു........
ചിരിച്ച മുഖവുമായി ആഷിക്ക് ചോദിച്ചു : എത്ര നാളായിടാ നിന്നെ കണ്ടിട്ട്... അന്ന് കണ്ടതല്ലേ.....
ഹരി സങ്കടത്തോടെ, ആ ഓർമയിൽ മുഖം കുനിച്ചപ്പോൾ, ആഷിക്ക് പറഞ്ഞു : എന്താടാ.. അതൊക്കെ കഴിഞ്ഞു എത്ര കാലം ആയി.. നീ വിട്ടില്ലേ....
" എങ്ങിനെ... എങ്ങിനെ മറക്കാൻ ആടാ.... ഹരി കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു...
ആഷിക്ക് എന്തെങ്കിലും പറയുന്നതിന് മുൻപ് ഹരി വേഗം കുനിഞ്ഞു കൊണ്ട്, അവന്റെ ഇടത് കാലിൽ, അവൻ ഇട്ടിരിക്കുന്ന ട്രാക്ക് പാന്റ് പൊക്കി..
ഇപ്പോഴും ഉണ്ട് തുന്നൽ ഇട്ട പാട്, അവന്റെ വെളുത്ത കാലിൽ.....
ഹരിയെ ഉടനെ പിടിച്ചു പൊക്കി നിർത്തി ആഷിക്ക് തോളിൽ കൈ വച്ച് പറഞ്ഞു : എന്താടാ.... നീ അതോടെ കളി നിർത്തി അല്ലെ?........
ഹരി മിണ്ടാതെ നിന്നപ്പോൾ ആഷിക്ക് തുടർന്നു : അന്ന് നിന്റെ മൂക്ക് ഇടിച്ചു പൊളിച്ചപ്പോൾ , നിന്റെ സിസിഫിസി സെലെക്ഷൻ ചാൻസ് ആയിരുന്നല്ലേ ഞാൻ കളഞ്ഞത്.. എനിക്കറിയില്ലായിരുന്നെടാ..
അന്ന് കളിയിൽ ഞാൻ പ്രതീക്ഷിച്ചിരുന്നു, നീ തിരിച്ചു പണി തീരും എന്ന്. അത്രക്ക് നീയും കരുതിയിരുന്നില്ല അല്ലെ.......
തങ്ങളെ നോക്കി നിൽക്കുന്ന കുട്ടികൾ അടക്കം ഉള്ള മുഖങ്ങൾ ഉണ്ടെന്ന് ഓർക്കാതെ ഹരി ആഷിക്കിനെ വാരി പുണർന്നു കൊണ്ട് അമർത്തി കെട്ടി പിടിച്ചു അവന്റെ തോളിലേക്ക് മുഖം പൂഴ്ത്തി... അവന്റെ കണ്ണ് നിറഞ്ഞൊഴുകുമ്പോൾ, ആഷിക്കിന്റെയും അവസ്ഥയും അത് തന്നെ ആയിരുന്നു..
ആ ഹാളിൽ ആളുകൾ കൂടി തുടങ്ങി, കുട്ടികളും
💬 Comments
View all comments