0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 20.9K

സ്ത്രീകളും ആയിരുന്നു കൂടുതൽ.........

വന്ന കാര്യം എല്ലാം മറന്ന്, ഹരി ആഷിക്കിനോട് കുറേ നേരം, പരിസരം മറന്ന് കൊണ്ട് സംസാരിച്ചു... അതിന് ശേഷം ഉണ്ടായ ജീവിതവും, കല്യാണവും, കുട്ടിയും, പ്രാരാബ്ദങ്ങളും..

ഇതിനിടയിൽ ആഷിക്കിന്റെ മെഹർ, അല്ലെങ്കിൽ ഭാര്യ മുഷ്‌രിഫയെയും കുട്ടിയെയും ഹരിക്ക് പരിചയപ്പെടുത്തി.........

ഹരി ഫോണിൽ തന്റെ കുടുംബത്തിന്റെ ഫോട്ടോ എല്ലാവർക്കും കാണിച്ചു കൊടുത്തു..

" അപ്പോൾ, ഇനി നമ്മുടെ പിള്ളേർ..... അല്ലെ..... ആഷിക്ക് ചിരിച്ചു ചോദിച്ചു.

" നോക്കട്ടെ,, ആഗ്രഹം ഉണ്ട്.... ഒരു ഫുട്ബോൾ പ്ലയെർ ആക്കാൻ.. ആർക്കറിയാം.... നമ്മൾ പ്ലാൻ ചെയ്തിട്ട് കാര്യം ഒന്നും ഇല്ലല്ലോ... ഹരി ചിരിച്ചു പറഞ്ഞു.

ആഷിക്കിന്റെ ചോദ്യം " അല്ല... നീ ഇവിടെ ഇപ്പോൾ, എങ്ങിനെ?..".. ഹരിയെ ഒന്ന് ഞെട്ടിച്ചു.

ഹരി എഴുന്നേറ്റ് നിന്ന് കൊണ്ട്, അവനോട് പറഞ്ഞു : എടാ,, നമുക്ക് പുറത്ത് നിന്ന് സംസാരിക്കാം.....

പുറത്ത് മാറി നിന്ന് ഹരി ഒരുവിധം വന്ന കാര്യം ആഷിക്കിനോട് പറഞ്ഞൊപ്പിച്ചു.

കാര്യം കേട്ട ആഷിക് വാ പൊളിച്ചു...... അവൻ പറഞ്ഞു : എടാ... ഞാൻ ഇങ്ങനെ ഒരു കാര്യം, അല്ലെങ്കിൽ ഫാത്തിമ എന്ന പേരിൽ എനിക്ക് ഒരു കുഞ്ഞുമ്മ ഉള്ള കാര്യം... ഇന്ന് വരെ കേട്ടിട്ട് കൂടെ ഇല്ലാ.....

" പക്ഷെ, ഫർസാന.... അത് എന്റെ ഉമ്മ ആണ്. ഉമ്മക്ക്‌ അഞ്ചു പിള്ളേർ ആണ്, അഞ്ചാമൻ ആണ് ഞാൻ.. ആഷിക്ക് കൂട്ടി ചേർത്തു..

" എടാ ഒന്ന് ചോദിക്കാൻ.. ഉമ്മയോട്.. ഇല്ലെങ്കിൽ ഇല്ലാ, ഞാൻ ഇപ്പോൾ ഇറങ്ങും എന്നാൽ... ഹരി പറഞ്ഞു.

" ഫുഡ്‌ കഴിക്കാതെ നീ എന്തായാലും

💬 Comments

View all comments