0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 20.9K

ഇറങ്ങാൻ പോണില്ല... നീ വാ അകത്തേക്ക് നമുക്ക് നോക്കാം..

വീട്ടിൽ തിരിച്ചു കയറിയ, ആഷിക്ക് ഉറക്കെ വിളിച്ചു : ഉമ്മൂ... ഉമ്മച്ചി.........

അടുക്കളയിൽ നിന്നും ആവണം, കയ്യിൽ ചട്ടുകവും പിടിച്ചാണ്, പച്ച സാരിയും, തയിൽ കറുത്ത തുണിയും ചുറ്റി, 55,60 വയസ്സ് അടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീ അല്ലെങ്കിൽ, ഫർസാന അല്ലെങ്കിൽ ഫർസുമ്മ അങ്ങോട്ടേക്ക് വരുന്നത്..

നല്ലൊരു ചിരിയോടെ അവർ പറഞ്ഞു : ആരാടാ... നിന്റെ ഫ്രണ്ട് ആണോ, ഇറച്ചി ആവണേ ഉളളൂ, കഴിക്കാതെ വിട്ടേക്കരുത്....

" ഉമ്മാ.. ഇതാണ് പണ്ട് എന്റെ കാല് ചവിട്ടി ഓടിച്ച ഫ്രണ്ട്. ഹരി... ആഷിക്ക് ചിരിച്ചു പറഞ്ഞതും, ഫർഹാനയുടെ മുഖം മാറി...

ഹരി പേടിയോടെ രണ്ടടി പിന്നിലോട്ട് വച്ചു...

ഹരിയുടെ അടുത്തേക്ക് ചട്ടുകവുമായി നടന്നടുക്കുമ്പോൾ, ചട്ടുകം വച്ചു വീക്ക്‌ കിട്ടുമോ എന്ന പേടിയിൽ വിറച്ചു കൊണ്ടായിരുന്നു ഹരി നിന്നിരുന്നത്...

പക്ഷെ അവന്റെ മുന്നിൽ വന്ന് നിന്ന്, അവർ നോക്കിയത് അവന്റെ മൂക്കിലേക്ക് ആയിരുന്നു. അവർ ചോദിച്ചു : അന്റെ മൂക്ക് ശരിയായോ മോനെ......

" ങ്ങേ.... ഹരി അന്തം വിട്ടു..

.....................................................................
" ഇമ്മാ... ഇവൻ ഒരു കാര്യം അറിയാൻ വന്നതാണ്... അത്.. എനിക്ക് ഫാത്തിമ എന്ന പേരുള്ള കുഞ്ഞിമ്മ.............

ആഷിക്ക് പൂർത്തിയാക്കിയില്ല, അതിന് മുന്നേ അവന്റെ ഉമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ചട്ടുകം താഴെ വീണു.. ഒപ്പം അവരുടെ ചിരിച്ച മുഖം വിളറി...

അവർ വീഴാൻ തുടങ്ങുകയായിരുന്നു.. ഹരിയും ആഷിക്കും ഉടനെ ചാടി പിടിച്ചു കൊണ്ട് അവരെ പതിയെ പിന്നിലെ സോഫയിലേക്ക് ഇരുത്തി....

വീട്ടിൽ ഉള്ളവർ, നേരത്തേ കണ്ട ഇത്ത

💬 Comments

View all comments