0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 20.9K

(മുഫിബ ) ഭർത്താവ് അർമാൻ ( ആഷിക്കിന്റെ ഇക്ക), അവരെ കൂടാതെ അവിടെ ഉള്ളവർ എല്ലാം ഓടി അടുത്തു അങ്ങോട്ട്.... ഒച്ചയും ബഹളവും...

ഹരി എല്ലാരോടും ആയി പറഞ്ഞു : ഒന്ന് കാറ്റ് കൊള്ളട്ടെ.. ബി പി വേരി ചെയ്തതാണ് തോന്നുന്നു ......

ഒരു ഭാഗത്ത്‌ ആഷിക്കും, ഒരു ഭാഗത്ത്‌ ഹരിയും ഇരുന്ന്, ഹരി ഓരോ നിർദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു... ഡീപ് ബ്രീത് തുടങ്ങിയ അവന് അറിയാവുന്ന ബേസിക് ആയ മെഡിക്കൽ കാര്യങ്ങൾ.....

" ഫാത്തിമ.... എന്റെ ഫാത്തി... അവള് എവിടാ മോനെ..... കണ്ണ് നിറച്ചു കൊണ്ടാണ് ഉമ്മ അത് ചോദിച്ചത്...

" അത്... അത്... മരിച്ചിട്ട് കുറേ ആയി ഉമ്മാ...... ഹരി ഒരുവിധം പറഞ്ഞതും, ഉമ്മ പൊട്ടിക്കരയാൻ തുടങ്ങി...........

" ഫരീദ്, ഫൈസൽ, ഫർഹാന, ഫൗസിയ, ഫാത്തിമ "... അതിൽ ഫരീദും ഫാത്തിമയും ഇന്നില്ല ...............

.......................................................................

കഴിഞ്ഞ വട്ടം വന്നപ്പോൾ ഉള്ളതിനേക്കാൾ മൂന്നിരട്ടി ആളുകൾ, ഹരിക്കും അൽപം ഭയവും ടെൻഷനും തോന്നാത്തിരുന്നില്ല....

കാറിൽ നിന്നും ഇറങ്ങി, വടി പോലെ കൈകൾ ചുരുട്ടി നിൽക്കുന്ന, മുഖത്ത് ഒരു ഭാവവും ഇല്ലാതെ നിൽക്കുന്ന തന്റെ സൈറ മാം ആണ് അവനെ കൂടുതൽ പേടിപ്പിച്ചത്...

ഹരി സൈറയോട് ചേർന്ന് നിന്ന്, അവളുടെ ഇടത് കയ്യിൽ തന്റെ വലത് കൈ കോർത്തു പിടിച്ചു... താൻ ഉണ്ട് കൂടെ, ഒന്നും പേടിക്കണ്ട എന്നറിയിപ്പിക്കാൻ വേണ്ടി തന്നെ..

കൂടി നിന്നിരുന്ന കൂട്ടാം തങ്ങളെ ഒരു അത്ഭുത വസ്തുവെന്ന പോലെ നോക്കി നിന്നപ്പോൾ, ഹരി സൈറയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു... യന്ത്രികമായി സൈറയും

💬 Comments

View all comments