0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 21K

സൈറ മാത്രം അല്ല, ആയിയും പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയോടെ ഹരിയെ നോക്കിയപ്പോൾ, ഹരി അവരുടെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു.....

" മോളെന്താ ഒന്നും പറയാത്തെ, ഇവിടെ വന്ന് ഇത് വരെ ഒന്നും മിണ്ടിയിട്ട് കൂടെ ഇല്ലല്ലോ ? ".. ഫൗസിയ ആണ് ചോദിച്ചത്..

ഹരി മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും ഹരിയുടെ കയ്യിൽ സൈറ പിടിച്ചു.. ഇനി ഞാൻ സംസാരിച്ചോണ്ട് എന്ന മട്ടിൽ..

" അത് ആന്റി "... സൈറ പറഞ്ഞു തുടങ്ങിയതും, ഹരി സൈറയുടെ ചെവിയിൽ പറഞ്ഞു : ആന്റി അല്ല, വലിയുമ്മ........

" വാട്ട്‌ "... സൈറ മുഖം വീർപ്പിച്ചു പതിയെ ചോദിച്ചു.. ഹരി അത് വീണ്ടും പറഞ്ഞു " വലിയുമ്മ "...

സൈറ ഫൗസിയയെ നോക്കി പറഞ്ഞു : എനിക്ക് ഇങ്ങനെ... ഇവിടുത്തെ ശീലങ്ങൾ, അതൊന്നും അറിയില്ല... ഉമ്മി ഉണ്ടായിരുന്ന വരെ കുറച്ചൊക്കെ.... അതിന് ശേഷം... സൈറ പറഞ്ഞു നിർത്തി...

" അയ്യോ അതൊന്നും പ്രശ്നം അല്ല, മോള് പറ... എന്താണ് എന്ന് വച്ചാൽ വിളിച്ചോ... ഫർസുമ്മ ആണ് പറഞ്ഞത്..

ഒന്ന് മുഖം കുനിച്ചിരുന്ന ശേഷം സൈറ പറഞ്ഞു : അത്... എന്റെ ഉമ്മി മരിക്കുന്ന വരെയും എന്നോട് പറഞ്ഞത്, ഇവിടെ, ഒരു കാരണ വശാലും വരരുത്, ഇവിടെ ഉള്ളവരെ കാണാൻ ശ്രമിക്കരുത് എന്നാണ്.....

ഫൗസിയയുടെയും, ഫർസുമ്മയുടെയും മാത്രം അല്ല ഫൈസുക്കയുടെ മുഖം വരെ സങ്കടത്തോടെ കുനിഞ്ഞു..

ഉടനെ ഫർസുമ്മയെ നോക്കി സൈറ പറഞ്ഞു : അയ്യോ അത്, നിങ്ങളോടുള്ള ദേഷ്യം കൊണ്ടല്ലട്ടോ.... എന്റെ ഉമ്മി, ഉമ്മിക്ക് അത്രയും ഇഷ്ടായിരുന്നു നിങ്ങളെ.. നിങ്ങൾ എല്ലാരും

💬 Comments

View all comments