0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 21K

ഉമ്മിയെ സ്നേഹിച്ചു എടുത്ത് നടന്നതും, വളർത്തിയതും എല്ലാം ഉമ്മി പറഞ്ഞു അറിയാം... സങ്കടം... സങ്കടം കൊണ്ടായിരുന്നു ഉമ്മി എന്നോട് അങ്ങിനെ........ നിങ്ങളെ വേദനിപ്പിച്ചതിന്... നിങ്ങളുടെ വാക്ക് കേൾക്കാതെ ഇറങ്ങി പോയതിന്.. നിങ്ങളെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയതിന്.... മരണം വരെയും എന്റെ ഉമ്മി മനസ്സിൽ സ്വയം ശപിച്ചിട്ടേ ഉളളൂ...... നിങ്ങളെ ഓർത്ത് കരഞ്ഞിട്ടേ ഉളളൂ.....

എല്ലാവരും ഒരേ സമയം മുഖം കുനിച്ചിരുന്നപ്പോൾ, കലിപ്പോടെ, ഹരിയെ നോക്കി പല്ല് കടിച്ചു കൊണ്ട് സൈറ തുടർന്നു : ഇവിടെ വരുന്ന വരെയും എനിക്ക് അറിയില്ലായിരുന്നു, ഞാൻ ഇങ്ങോട്ടാണ്.... എന്റെ ഉമ്മിടെ..... അറിഞ്ഞിരുന്നേൽ, ഞാൻ... സത്യം... വരില്ലായിരുന്നു.....

എല്ലാരും സൈറയെ നോക്കിയപ്പോൾ, അവൾ മുഖം താഴ്ത്തി തുടർന്നു : പക്ഷെ, ഞാൻ ആഗ്രഹിച്ചിരുന്നു.. ഒരിക്കൽ... ഒരുവട്ടം എങ്കിലും, നിങ്ങളെ, എന്റെ ഉമ്മിയുടെ വീട്ടുകാരെ കാണണം എന്ന്... ദൂരെ നിന്നെങ്കിലും, ഒരു വട്ടം....

സൈറയുടെ കണ്ണുകൾ നിറയാൻ തുടങ്ങി....

സൈറ വേഗം എഴുന്നേറ്റ് ചോദിച്ചു : വാഷ് റൂം എവിടെയാ.............

വാഷ് റൂമിലേക്ക് നടന്ന സൈറയുടെ പിന്നാലെ പെണ്ണുങ്ങളുടെ പട തന്നെ ഉണ്ടായിരുന്നു....
....................................................................

" രേവൂ.... കോളേജിൽ പഠിക്കുന്ന സമയത്ത്, കളിക്കാൻ പോയി മൂക്ക് ചളുങ്ങി വന്ന് മൂക്കൊണ്ട് സംസാരിച്ചിരുന്നത് ഓർമ ഇല്ലേ.... ഹരി ആദിയെ എടുത്ത് ചോദിച്ചു.

" ആ... പിന്നെ... നല്ല രസം ആയിരുന്നില്ലേ അന്ന് ആ സംസാരം കേൾക്കാൻ... സിനിമയിൽ ശ്രീനിവാസൻ പറയുന്ന പോലെ " എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ ഇരിക്കണല്ലോ ".... രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആഷിക്കിനെ ചൂണ്ടി ഹരി പറഞ്ഞു :

💬 Comments

View all comments