0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 21K

ദേ നിക്കുന്നു... നിന്റെ ഭർത്താവിനെ ശ്രീനിവാസൻ ആക്കിയ മുതൽ......

" ടാ........ എന്റെ കാല് ചവിട്ടി ഓടിച്ചത് പറഞ്ഞു കാണില്ല പകരം...... ആഷിക്ക് കണ്ണുരുട്ടി പറഞ്ഞു.

" അയ്യോ അത് നിങ്ങടെ ആയിരുന്നോ ".. രേവതി അതിശയത്തോടെ ചോദിച്ചു..

" മ്മ്മ്മ്... എന്തെ... പറഞ്ഞിട്ടുണ്ടോ ".. ആഷിക്ക് ചോദിച്ചു.

" പറഞ്ഞിട്ടുണ്ടോ എന്നോ... എത്രയോ ദിവസം ഉറങ്ങിയിട്ടില്ല ഇവൻ. ഫുൾ സെന്റി ആയിരുന്നു .. രേവതി പറഞ്ഞു....

ചെറു ചിരിയോടെ ഹരിയെ നോക്കിയ ശേഷം ഹരിയിൽ നിന്ന് ആദിയെ എടുത്ത് കൊണ്ട്, ആഷിക്ക് തന്റെ ഭാര്യയെ അടുത്തു വിളിച്ചു രേവതിക്ക് പരിചയപ്പെടുത്തി കൊടുത്തു......

ആ ദിവസം, അല്ലെങ്കിൽ വൈകുന്നേരം അഞ്ചു മണി, അവരുടെ വൺ ഡേ ട്രിപ്പ്‌, പോയ വഴി അറിഞ്ഞില്ല ആരും........

ആളും ബഹളവും, കുട്ടികളും പഴയ കഥകളും എല്ലാം ആയ ഒരു ദിവസം..

ആ കുടുംബത്തിലെ മൂത്ത കാരണവർ.. അല്ലെങ്കിൽ സൈറയുടെ ഉമ്മയുടെ ഇക്കാ ഫൈസൽ സാഹിബ്‌...

അവർ ഇറങ്ങുന്നതിനു മുൻപായി, സൈറയുടെ കൈകൾ പിടിച്ചു പറഞ്ഞു : അന്ന് അത്രയും കഷ്ടപ്പാടിൽ ആയിരുന്നു.. കേസും കൂട്ടവും, തിരികെ വരാൻ ഒരുപാട് സമയം എടുത്തു. അതിന്റെ ഇടയിൽ പെട്ടത് കൊണ്ടാവാം, അന്ന് ഫാത്തിയെ അന്വേഷിക്കാൻ കഴിയാത്തത്... പിന്നെ അന്വേഷിച്ചിരുന്നു... എവിടാ എന്താ എന്നൊന്നും എത്ര അന്വേഷിച്ചും അറിയാൻ കഴിഞ്ഞില്ല.. മോള് ഞങ്ങളെ......

ചെറു ചിരിയോടെ സൈറ പറഞ്ഞു : അങ്കിളേ അത്...

വല്യപ്പ ... വല്യപ്പ.... ഹരി ചെവിയിൽ പറഞ്ഞു സൈറയുടെ.

സൈറ തിരുത്തി : വല്യപ്പ അത്... എനിക്ക് ആരോടും ദേഷ്യം ഒന്നും

💬 Comments

View all comments