0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 22.3K

നിൽക്കുന്ന സൈറയെ ആണ്.....

" എന്തിനാ.... എന്തിനാ ഹരീ നീ..? "... വിറയുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു...

" ഞങ്ങൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തതല്ലേ മാം... ഇത്രയും അടുത്ത്, മാമിന്റെ ഉമ്മിയുടെ വീട്ടുകാർ ഉണ്ടായിട്ട്, പോകുന്നതിനു മുൻപ് അവരെ ഒന്ന് കാണാതെ .. ഒറ്റക്കല്ല ബന്ധുക്കളായി ഒരുപാട് പേര്, അവരെ ഒന്ന് കാണിക്കാതെ മാമിനെ അങ്ങ് പറഞ്ഞു വിടാൻ പറ്റുമോ.... ഹരി പതിയെ പറഞ്ഞു...

" ഞാൻ പറഞ്ഞോ, ഞാൻ ഒറ്റക്കാണ് എന്ന്.. എനിക്ക് ആയി ഇല്ലേ... നീ... നീ ഇല്ലേ... രേവതി ഇല്ലേ....... സൈറയുടെ ശബ്ദം ഇടറി...

അവൾ ഹരിയുടെ കോളറിൽ നിന്നും പിടി അയച്ച ശേഷം പിടിച്ചത് അവന്റെ ഇരു തോളിലും ആയിരുന്നു... അവന്റെ കണ്ണുകളിലേക്ക് നോക്കി, പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നന്ദിയും, സ്നേഹത്തോടെയും നിറ കണ്ണുകളുമായി അവനെ വലിച്ചു തന്റെ ശരീരത്തിലേക്ക് അമർത്തി കെട്ടിപിടിച്ചു അവനെ.....

ചെറു ചിരിയുമായി തന്റെ മാഡത്തിന്റെ ആലിംഗനത്തിൽ ഇളകാതെ നിന്ന ഹരിയുടെ ഇടത് ചെവിയിൽ " താങ്ക്സ് " എന്ന് പറഞ്ഞു കൊണ്ട് സൈറ മുഖം അൽപ്പം ഉയർത്തി അവന്റെ ഇടത് കവിളിലേക്ക് തന്റെ ചുണ്ട് അമർത്തി....

ഹരിയൊന്ന് ഞെട്ടി.......

അവന്റെ തോളിൽ പിടിച്ചു കൊണ്ട് അവൾ പതിയെ പിന്നിലോട്ട് മാറി അവന്റെ മുഖത്തേക്ക് തന്നെ, കണ്ണുകളിലേക്ക് തന്നെ നോക്കി...

തന്നെ നന്ദിയോടെ നോക്കുന്ന തന്റെ മാഡത്തിന്റെ കണ്ണുകൾ കണ്ട് അവന് ചെറു പുഞ്ചിരിയുമായി നിൽക്കാനേ കഴിഞ്ഞുള്ളൂ..

ഉടനെ സൈറയുടെ കൈ പിടി അവന്റെ തോളിൽ നിന്നും ഉയർന്നു കൊണ്ട് അവന്റെ താടിയുടെ ഇരുവശവും ആയി അല്ലെങ്കി

💬 Comments

View all comments