0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 22.3K

ഇൻ ഹിസ് ജോബ്... അയാൾക്ക്‌ പകരം പെട്ടെന്ന് മറ്റൊരാൾ, അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം ആണ്...

ജെനി സൈറയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, മിഴികൾ അടക്കാതെ തന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന സൈറയുടെ കണ്ണുകൾ പല കാര്യങ്ങളും പറയുന്ന പോലെ തോന്നി....

" ഓകെ ജെനി... വിശാൽ വന്നാൽ ഉള്ളിലേക്ക് വിട്ടേക്ക്... സൈറ പറഞ്ഞു..

" സർ... മാം ഒരു കാളിൽ ആണ്........ പ്ലീസ് വെയിറ്റ്... സൈറയെ കാണാൻ വന്ന വിശാലിനോട് ജെനി നുണ പറഞ്ഞു...

" ഓകെ "... അവളുടെ മുഖത്ത് നോക്കാതെ അവൻ മറുപടി പറഞ്ഞു..

" സർ പോവാണോ ഇവിടെ നിന്ന്.... ജെനി ചോദിച്ചപ്പോൾ, ഒരു മൂളൽ മാത്രം, അതും അവളുടെ മുഖത്തു നോക്കാതെ ആയിരുന്നു അവന്റെ മറുപടി...

" ഏത് കമ്പനിയിലേക്ക് ആണ് സാറേ.. ജെനിയുടെ അടുത്ത ചോദ്യത്തിന് അവന് ഉത്തരം ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അവൻ അത് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല ആ സമയം.....

ജെനി തന്റെ ഡെസ്കിൽ നിന്നും എഴുന്നേറ്റ് നിന്ന് പറഞ്ഞു : സാറേ.. ഞാൻ ഒന്നും മനസ്സിൽ വച്ചിട്ടില്ല... മാമും അത് തന്നെ ആണ് ഇന്നലെ പറഞ്ഞത്.... കഴിഞ്ഞത് കഴിഞ്ഞു....

വിശാൽ മുഖം ഉയർത്തി ജെനിയെ നോക്കി.....

ജെനിയുടെ ചിരിച്ച മുഖം, വിശാൽ പുഞ്ചിരിക്കാൻ ശ്രമിച്ചു... അവൻ പതിയെ പറഞ്ഞു : ജെ... ജെനി... ഐ ആം സോറി..... റിയലി സോറി.....

ജെനി മനോഹരമായി ചിരിച്ചു കൊണ്ട് തുടർന്നു : സർ... അതുകൊണ്ടാണ് പോകാൻ തീരുമാനിച്ചത് എങ്കിൽ, പ്ലീസ് ഡോണ്ട് ഗോ.... അതൊരു ഇഷ്യു ആവില്ല... ഐ പ്രോമിസ്....

അയാൾക്ക്‌ എന്താ

💬 Comments

View all comments