Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
ബ്രേക്ക് ത്രൂ, അത് കഴിഞ്ഞു മതി...... ഡീൽ കഴിഞ്ഞിട്ട് നോക്കാം........
സൈറ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു : ഓകെ......
ജെനിയുടെ ഫ്ലാറ്റ് വിട്ട് ഇറങ്ങാൻ നേരം, മുട്ടിൽ ഇരുന്ന്, മമ്മയുടെ കവിളിൽ മുത്തം നൽകി ഹരി പറഞ്ഞു : അടുതെ വട്ടം ഞാൻ വരുമ്പോൾ നമുക്ക് പുറത്ത് കറങ്ങാൻ പോവാട്ടോ .... ബാംഗ്ലൂർ കണ്ടിട്ടില്ലല്ലോ .... ഞാൻ കൊണ്ട് പോവാം.... പ്രോമിസ്......
മമ്മയുടെ പുഞ്ചിരി..... ജെനി മിഴിച്ചു കൊണ്ട് ആ കാഴ്ച നോക്കി നിന്നു....
വാതിലിന്റെ അരികെ എത്തിയ ഹരിയെ പിന്നിൽ നിന്നും ജെനി നീട്ടി വിളിച്ചു......... " ഹരീ.... "....
ഹരിയോടൊപ്പം സൈറയും തിരിഞ്ഞു....
ഹരിയുടെ അടുത്തെത്തി, അവൾ പല്ല് കടിച്ചു പറഞ്ഞു : സോറി... ഐ മീൻ സർ....
ഹരി സൈറയെ ഇടം കണ്ണിട്ട് നോക്കി തല ചൊറിഞ്ഞു പറഞ്ഞു : എനിക്ക് ഈ ഹരി മതി.... പക്ഷെ....
സൈറ രണ്ടു പേരെയും നോക്കി പറഞ്ഞു : ഓഫീസിനു പുറത്ത് നിങ്ങളുടെ ഇഷ്ടം... ബട്ട് ഇൻ ഓഫീസ്......
ഹരി ജെനിയെ നോക്കി ചോദിച്ചു : അപ്പോൾ സിസ് പറ.....
സൈറയെ ഒന്ന് നോക്കി, ജെനി പെട്ടെന്ന് അവന്റെ തോളിലൂടെ കൈകൾ ഇട്ട് പിടിച്ച് അവന്റെ മാറിലേക്ക് ചേർന്ന് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു : മമ്മ... മമ്മ.... ഇങ്ങനെ ഒന്ന് ചിരിച്ചു കണ്ടിട്ട് കാലം കുറെ ആയി... എപ്പോഴും മടുത്തു... വയ്യ, മരിച്ചാൽ മതി എന്നൊക്ക ആണ്....
താങ്ക് യൂ..... താങ്ക് യൂ വെരി മച്ച് ..........
ഞെട്ടി നിന്ന ഹരി തല തിരിച്ചു
💬 Comments
View all comments