Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
വേ ഹരീ..... ഈ സമയത്ത് ഒരു വഴിയും ഇല്ലാ....... സൈറ അൽപം കടുപ്പിച്ച് ആണ് പറഞ്ഞത്...
ഹരി പതിയെ ആയിയെ നോക്കാൻ തുടങ്ങിയതും, സൈറ ആയിയെ നോക്കി പറഞ്ഞു : ആയീ... അവന്റെ കൂടെ പിടിക്കാൻ വരല്ലേ... ഇപ്പോൾ എന്ത് പറഞ്ഞാലും ലീവ് കൊടുക്കാൻ പറ്റില്ല എനിക്ക്...
ആയി ഹരിയുടെ അടുത്തേക്ക് നടന്ന്, അവന്റെ കൈ പിടിച്ച് പറഞ്ഞു : ഇത്രയും ദിവസം നീ കഷ്ടപ്പെട്ട് പണി എടുത്തതിന്റെ ഗുണം കിട്ടാൻ പോവുന്ന സമയത്ത്, നീ ഉണ്ടാവണ്ടേ അവിടെ... അതല്ലേ അതിന്റെ ശരി.....
ഹരി ഒന്ന് പതിയെ മൂളികൊണ്ട് റൂമിലേക്ക് തിരിഞ്ഞു നടന്നു....
ഹരി റൂമിലേക്ക് കയറിയതും, " ഹരിക്ക് എന്തോ പ്രശ്നം ഉള്ള പോലെ തോന്നുന്നു ആമീ എനിക്ക്.... സൈറയെ നോക്കി ആയി ആശങ്കയോടെ പറഞ്ഞു.
" അവന് ഒരു പ്രശ്നവും ഇല്ലാ... അവന്റെ പ്രശ്നം മറ്റേത് ആണ് ആയി...... സൈറ ചെറു ചിരിയോടെ ഇടം കണ്ണിട്ട് പറഞ്ഞു
ആയീ പുഞ്ചിരിച്ചപ്പോൾ സൈറ തുടർന്നു : അടുത്ത ആഴ്ച ലീവ് കൊടുത്തോണ്ട്..... പേടിക്കണ്ട... അതുവരെ എന്നോട് ഈ കാര്യം പറഞ്ഞു വരാഞ്ഞാൽ മതി....
" ശരി... ശരി.... നീ എന്താണ് എന്ന് വച്ചാൽ ചെയ്യ്.... ആയി പറഞ് തിരിഞ്ഞു നടന്നു...
"ഹരി സാറിന് എന്ത് പറ്റി... ജെനിയുടെ ചോദ്യം സൈറയോട് ആയിരുന്നു.
" ലീവ് വേണം എന്ന്... തരില്ല പറഞ്ഞു....
സൈറയുടെ മുഖത്തെ ചിരി.." അപ്പോൾ മാം വെറുതെ പറഞ്ഞതല്ല, സാറിനു മിസിസിനെ കാണാതെ പറ്റില്ല എന്ന്.....
സൈറയും ജെനിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു....
💬 Comments
View all comments