Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
ചിരിച്ചു പറഞ്ഞു.........
നീന മുന്നോട്ട് നടന്ന് ഒരു സൈഡിലൂടെ രണ്ടാം നിരയുടെ അവസനത്ത് നിന്ന്, ചെറിയ മോട്ടിവേഷണൽ സ്പീചിനോടൊപ്പം, അവരെ ചെറുതായി പ്രശംസിക്കുക കൂടെ ചെയ്തു........
ചെറിയ ഒരു കയ്യടി തന്നെ ഉണ്ടായി ആ ക്യാബിനിൽ.........
നീന ചിരിച്ചു കൊണ്ട്, മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് വിട്ട് തിരിഞ്ഞു നടന്നു....................
കാറിൽ കയറ്റി നീനയെ യാത്ര ആക്കി ഓഫീസ് ബിൽഡിങ്ങിൽ കയറിയതും സൈറ സന്തോഷത്തോടെ ചീറി : യെസ്..... വി ഡിഡ് ഇറ്റ്... ജെനി.... വി ഡിഡ് ഇറ്റ്........
പക്ഷെ ജെനിയുടെ മുഖം, അവളുടെ കണ്ണുകൾ, അവളുടെ ഉള്ളിൽ എന്തോ കാര്യമായി ഉള്ള പോലെ.....ഒരു സന്തോഷവും ഇല്ലാതെ....
സൈറയുടെ ചിരിയും സന്തോഷവും മാഞ്ഞു, അവൾ ചോദിച്ചു : വാട്ട്.... വാട്ട് ഹാപ്പെൻഡ്?...
" മാം അത്..... സംതിങ് ഫിഷി...... എനിക്ക്.... എന്റെ സംശയം ആയിരിക്കാം എന്നാലും.....
ജെനി പൂർത്തിയാക്കുന്നതിനു മുൻപ്, രാജേന്ദ്ര റാവൂ എന്ന കമ്പനിയുടെ സെയിൽസ് ഡിപ്പാർട്മെന്റ് ഹെഡ്, സൈറയുടെ അപ്പോയിന്റ്മെന്റ് ഉണ്ടാവുന്ന വരെ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ആയിരുന്ന ആൾ അങ്ങോട്ടേക്ക് നടന്നു വന്നു.. പിന്നിൽ ഒന്നല്ല മൂന്ന് പി എ, അല്ലെങ്കിൽ മൂന്ന് സെക്രെട്ടറിമാർ കൂടെ ഉണ്ടായിരുന്നു......
" കൺഗ്രാജുലേഷൻ മിസ് സൈറ എന്ന് പറഞ്ഞു ചിരിച്ചു കൈ നീട്ടിയ അയാളുടെ കയ്യിൽ മുഖത്ത് ചിരി വരുത്തി സൈറ ഷേക്ക് ഹാൻഡ് മടക്കി..............
തന്റെ വരവ് ഇഷ്ടപെടാത്ത, ചാൻസ് കിട്ടിയാൽ തനിക്ക് പണി തരും എന്ന് ഉറപ്പുള്ള അയാളോട് അധികം സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല സൈറക്ക്....
"സർ...... ഇനി എല്ലാം പ്രൊഡക്ഷൻ
💬 Comments
View all comments