0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 12.4K

ആൻഡ് സെയിൽസിന്റെ കയ്യിൽ ആണ്... സൈറ പറഞ്ഞു കൊണ്ട് അയാളെ മറികടന്നു മുന്നോട്ട് നീങ്ങി..

" ഫക്കിങ് ബിച്ച്..... പല്ല് കടിച്ച് അയാൾ പറഞ്ഞത് സൈറ കേൾക്കാതിരുന്നിട്ടല്ല... അവൾ മനസ്സിൽ പറഞ്ഞു : യപ്... ഐ ആം എ ബിച്ച്... ആൻഡ് ഐ വിൽ ഷോ യൂ ഹൌ ബിച്ചി ഐ ആം....... എങ്ങിനെ ആണ് കാര്യങ്ങൾ നടത്തേണ്ടത് എന്ന്... വെയിറ്റ് ആൻഡ് സീ.........

സൈറയും ജെനിയും ലിഫ്റ്റിൽ കയറി കഴിഞ്ഞിരുന്നു ആ സമയം.....

"ആ ജെനി.. നീ എന്താ പറഞ്ഞു വന്നത്... എന്താ നിന്റെ ഡൌട്ട്സ്... സൈറ ജെനിക്ക് നേരെ തിരിഞ്ഞു ചോദിച്ചു..

ഡോറിലേക്ക് നോക്കി നിന്നിരുന്ന ജെനി സൈറ പറഞ്ഞത് പോലും കേട്ടില്ല....

" ജെനി..... വാട്ട്‌..... എന്താ.... എന്ത് പറ്റി.... സൈറ അലറി.....

ജെനി മുഖം ഉയർത്തി സൈറയുടെ കണ്ണുകളിലേക്ക് നോക്കി... ജെനിയുടെ കണ്ണുകൾ, ഉറപ്പില്ലാത്ത അല്ലെങ്കിൽ ഒരുപാട് സംശയങ്ങൾ ഉള്ള പോലെ...

" മാം... ഓഫീസിൽ സംസാരിക്കാം...... ജെനി അത്ര മാത്രം പറഞ്ഞു...

ഓഫീസിൽ.....

നീന ഒപ്പിട്ട ഡീൽ, സൈറക്ക് മുന്നിൽ ഇരുന്ന് കുറച്ചു ഉറക്കെ ഓരോ വരികൾ ആയി വായിക്കുക ആയിരുന്നു ജെനി... എന്തെങ്കിലും മാറ്റങ്ങൾ അവസാന നിമിഷം നടന്നോ, വല്ല തിരുമാറികളും നടന്നിട്ടുണ്ട് എന്നറിയാൻ...

പക്ഷെ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല....

" എനിക്കും ചെറിയ സംശയം ഇല്ലാ എന്നില്ല ജെനി... ഇത്രപെട്ടെന്ന് നീന മനസ്സ് മാറ്റി......ഈ ഡീൽ.... സൈറ സംശയത്തോടെ തന്നെ പറഞ്ഞു...

" മാം.... മാം.... അത്... ചിലപ്പോൾ... ചിലപ്പോൾ... എന്റെ.... എന്റെ ഡൌട്ട് ആവാം... പക്ഷെ....

💬 Comments

View all comments