0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 12.4K

ജെനി നിർത്തി.......

" ജെനി പറ.... നിന്നെ ഞാൻ ഒരു പി എ അല്ലെങ്കിൽ സെക്രട്ടറി ആയിട്ടല്ല കാണുന്നത് എന്ന് നിനക്ക് നന്നായി അറിയാം.... നിന്റെ വാക്കുകൾക്ക് ഞാൻ തരുന്ന വിലയും നിനക്ക് അറിയാം.. പിന്നെ എന്താ പ്രശ്നം.. നിന്റെ മനസ്സിൽ ഉള്ളത് പറ... സൈറ അക്ഷമ ആയി ചോദിച്ചു...

ജെനി ഒന്ന് കണ്ണടച്ച് പിടിച്ച് കുറച്ചു സമയം മുൻപ് നടന്ന ആ നിമിഷങ്ങൾ ഓർത്തു.........

"ഹരി....ഹരി സർ... മുഖം കുനിച്ച്.....

" ഷിറ്റ്... അത് ഞാൻ മറന്നു... അവന് വച്ചിട്ടുണ്ട്... ബാക്കി ഉള്ളവർ ചിരിച്ച് നീന മാം പറയുന്നത് ശ്രദ്ധയോടെ കേട്ടപ്പോൾ അവൻ മാത്രം മുഖം കുനിച്ച്... ലീവ് തരില്ല എന്ന് പറഞ്ഞതിന് ഇങ്ങനെ.............

" മാം.... പ്ലീസ് സ്റ്റോപ്പ്‌.... പ്ലീസ് സ്റ്റോപ്പ്‌..... ജെനി ചീറി..........

സൈറ ഷോക്ക് ആയി.. അവളുടെ വാ അടഞ്ഞു...

" ഞാൻ മുന്നിൽ ഉണ്ടായിരുന്നത് കൊണ്ട്, കണ്ടതാണ്... ശരിക്ക് കണ്ടതാണ്, അവരുടെ കണ്ണുകൾ എല്ലാവരെയും, അല്ലെങ്കിൽ ഒരുരുത്തരെ ആയി നോക്കിയത്, എന്താ പറയുക, ആരെയോ ആ കൂട്ടത്തിൽ തിരയുന്ന പോലെ ആയിരുന്നു...
ആംഗിൾ വച്ച് നോക്കിയാൽ, ആ നോട്ടം ചെന്ന് നിന്നത് മിസ് സ്വാതിയുടെ നേരെ ആണ്.... പക്ഷെ ആ ആംഗിളിൽ നിന്ന് നോക്കിയാൽ, സെക്കന്റ്‌ റോയിൽ ലാസ്റ്റ് ഉള്ള ഹരിയുടെ നേർക്കും ആവാം....
ഇപ്പോഴും പറയുന്നു എനിക്ക് ഉറപ്പില്ല മാം... ഇതൊക്കെ നിമിഷ നേരങ്ങളിൽ നടന്നതാണ്...
പക്ഷെ സ്‌പീച്ച് എന്ന് പറഞ് ആ സ്ത്രീ നിന്നത് ഹരി സാറിന്റെ തൊട്ടടുത്താണ്..... മാം ശ്രദ്ധിച്ചോ എന്നറിയില്ല, അവരുടെ മൂക്കിലെ ഓട്ട

💬 Comments

View all comments