0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 12.5K

വികസിക്കുന്നത്, ഇട്സ് ലൈക്‌, ഇട്സ് ലൈക്‌, ആ സ്ത്രീ ഹരി സാറിനെ മൂക്കിലൂടെ വലിച്ചു കയറ്റുന്ന പോലെ, ഹരി സാറിന്റെ മണം പിടിക്കുന്ന പോലെ.........

അന്തംവിട്ട് വാ പിളർത്തി കണ്ണ് മിഴിച്ചു ഇരുന്നിരുന്ന സൈറ ആ നിമിഷം ഓർക്കാൻ ശ്രമിച്ചു എങ്കിലും, എല്ലാവരെയും, മാറി, മാറി നോക്കുന്നതിനിടയിൽ ശ്രദ്ധിച്ചിരുന്നില്ല...

" മാം... ഞാൻ കണ്ടതാണ്... ഹരി...വെറുതെ മുഖം കുനിച്ച് അല്ല നിന്നിരുന്നത്, ഹി വാസ് ഷിവറിങ്, അടിമുടി വിറക്കുകയായിരുന്നു ഹരി....

ജെനി പറഞ്ഞു നിർത്തി...

"നീ... നീ എന്താ ജെനി ഉദ്ദേശിക്കുന്നത്.... ഹരി... ഹരി എന്തെങ്കിലും ഡബിൾ ഗെയിം..... സൈറയും കൃത്യമായ വാക്കുകൾക്ക് ബുദ്ധിമുട്ടി...

"ഇല്ലാ... പരിചയപ്പെട്ട് കുറച്ചേ ആയുള്ളൂ എങ്കിലും, എനിക്ക് അറിയാം, ഹരി സർ അങ്ങിനെ ഒരു ആൾ അല്ല.. പക്ഷെ എന്തോ ഒന്ന്... ഹരി സാറിന് അറിയാവുന്ന ഒന്ന് നടന്നിട്ടുണ്ട്... എന്റെ മനസ്സ് പറയുന്നു.......

ചിന്തയിലേക്ക് കടന്ന..... സൈറ ഒരു നിമിഷം ഞെട്ടി... ഞെട്ടി എന്ന് പറഞ്ഞാൽ കണ്ടിരുന്നിരുന്ന ജെനിയെ വരെ ഞെട്ടിച്ചു.....

"ഷിറ്റ്......................... സൈറ അലറി......

"എന്താ മാം?..... ജെനി പേടിയോടെ ആകാംക്ഷയോടെ ചോദിച്ചു...

സൈറ വേഗം ഫോൺ എടുത്ത് വിളിച്ചു പറഞ്ഞു : ഹരിയെ ഒന്ന് അകത്തേക്ക് പറഞ്ഞു വിട്.. ലീവിന്റെ കാര്യം ആണ് എന്ന് പറഞ്ഞാൽ മതി...

ജെനി അക്ഷമ ആയി സൈറയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നപ്പോൾ, വാതിലിൽ മുട്ട് കേട്ടു.. ഒപ്പം അകത്തേക്ക് വരാൻ ഉള്ള പെർമിഷനും....

" വൺ മിനിറ്റ്..... സൈറ ഉറക്കെ പറഞ്ഞ ശേഷം, ജെനിയോട് പറഞ്ഞു : ജെനി പ്ലീസ്... ഞാൻ

💬 Comments

View all comments