Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
സൈറ കാണുന്നത്, ഒരു ട്രാക്ക് പാന്റും കഴുത്തില്ലാത്ത ടി ഷർട്ടും ഇട്ട് സോഫയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന ഹരിയെ ആണ്...അല്ലെങ്കിൽ അലാറം വച്ച് എഴുന്നേറ്റ് സൈറ പുറത്ത് ഇറങ്ങി വരാൻ വേണ്ടി കാത്തിരുന്ന ഹരി... സൈറ അത്ഭുതപ്പെട്ടപ്പോൾ ആയി സൈറയെ നോക്കി ചിരിച്ചു....
" ഹരീ..... ടാ ഹരീ.... പോവാം.... സൈറ കുറച്ചു ഉറക്കെ വിളിക്കേണ്ടി വന്നു പാതി മയക്കത്തിൽ ഉള്ള അവനെ എഴുന്നേൽപ്പിക്കാൻ...
" മോർണിങ് മാം "... ഹരി അടഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ വിടർത്തി പിടിച്ചു പറഞ്ഞു...
ഇറങ്ങാൻ, അല്ലെങ്കിൽ ഫ്ലാറ്റ് വിട്ട് ഇറങ്ങാൻ നേരം, ഹരി മുഖം ചുളിച്ചു കൊണ്ട് സൈറയോട് പറഞ്ഞു : മാം.. ഫൈവ് മിനിട്സ്..
കാരണം പോലും പറയാതെ അവൻ ഓടിയത് കക്കൂസിലേക്ക് ആയിരുന്നു...
.....................................................................
ഹരിയുടെ ട്രെയിനിങ് ദിവസങ്ങൾ തുടങ്ങുകയായിരുന്നു... ആ ഫ്ലാറ്റിന് പുറത്ത്, ഇംഗ്ലീഷിൽ മാത്രം സംസാരം, മാർക്കറ്റിങ്ങിലെ അഡ്വാൻസ് ടാറ്റിക്ടസ്, അതിനെ പറ്റി ഉള്ള ബുക്കുകൾ, നോട്ടുകൾ, ഇരുപത്തി എട്ടാം വയസ്സിൽ ഹരി ഒരു സ്റ്റുഡന്റ് ആയി മാറുമ്പോൾ ടീച്ചർ അല്ലെങ്കിൽ പ്രൊഫസർ ആയി മാറുകയായിരുന്നു സൈറ അവന്റെ മുൻപിൽ.........
അത് മാത്രം ആയിരുന്നില്ല, പുതിയ വില കൂടിയ ബ്രാൻഡഡ് എക്സിക്യൂട്ടീവ് വസ്ത്രങ്ങളും, ഒന്ന് രണ്ട് പെയർ കോട്ടും സൂട്ടും, വില കൂടിയ വാച്ചും, എല്ലാറ്റിനും പുറമെ കുറച്ചു മേക്കപ്പ് ജോബും കൂടെ ആയപ്പോൾ, ഹരി താൻ അറിയാതെ തന്നെ തന്റെ രൂപ മാറ്റം തുടങ്ങുകയായിരുന്നു... എല്ലാം സൈറയുടെ നിർദേശ പ്രകാരം, അവൾ മനസ്സിൽ കണ്ട് വച്ച പോലെ.....
"ഇപ്പോൾ എത്ര ആയെടാ ടോട്ടൽ...
💬 Comments
View all comments