Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ഹരി ഒരു മൂലയിൽ കാഴ്ചക്കാരൻ ആയി ഉണ്ടായിരുന്നു പ്രേസേന്റെഷൻ സമയത്ത് കോൺഫറൻസ് മുറിയിൽ ... അല്ലെങ്കിൽ അവന് വേണ്ടി സൈറ ഒരുക്കി കൊടുത്ത, കാണാൻ, മനസ്സിലാക്കാൻ, കണ്ടും കെട്ടും പഠിക്കാൻ വേണ്ടി ഇട്ട് കൊടുത്ത സ്പെഷ്യൽ ചെയറിൽ .....
വെറും ഒരു കാഴ്ചക്കാരൻ ആയിരുന്നില്ല, സൈറ പറയുന്ന ഓരോ വാക്കുകളും അതേ പോലെ, ശബ്ദം പുറത്ത് വരാതെ, അതേ സിങ്കിൽ ചുണ്ട് അനക്കി കൊണ്ടിരിക്കുമ്പോൾ മുഖത്ത് ഭാവം വരെ അവൻ അനുകരിക്കാൻ ശ്രമിച്ചു അറിയാതെ തന്നെ ...
അതിനിടയിൽ അവൻ ശ്രദ്ധിച്ചിരുന്നു, ബ്രൗൺ കളർ ചെയ്ത്, പിന്നിലേക്ക് മുടി വട്ടത്തിൽ കെട്ടി വച്ച്, അധികം മേക്കപ്പോ, അഭരണങ്ങളോ അണിയാതെ, ഒരു വെളുത്ത പ്ലെയിൻ സാരിയിൽ, ഭംഗി ഉള്ള, കണ്ടാൽ തന്നെ പ്രൗടി ഉള്ള, നാല്പത്, നൽപ്പത്തിഅഞ്ചിനടുത്ത് പ്രായം തോന്നുന്ന, കോൺഫറൻസ് റൂമിലെ വട്ടത്തിൽ ഉള്ള വലിയ മേശക്ക് മുന്നിൽ, താൻ ഇരിക്കുന്നതിന്റെ എതിർ വശത്തായി ഇരിക്കുന്ന സ്ത്രീയെ...
ഇടയിൽ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഹരി, തല കുനിച്ചു കൊണ്ട് നല്ലൊരു പുഞ്ചിരിയും കൊടുത്തിരുന്നു ഒരു വട്ടം....
ഹരി കൂടുതൽ ശ്രദ്ധ കൊടുത്തില്ല, അവന്റെ കണ്ണും കാതും, തന്റെ മാമിൽ ആയിരുന്നു.. അല്ലെങ്കിൽ സൈറയുടെ പ്രേസേന്റേഷനിൽ ആയിരുന്നു...
അവസാന വാക്കുകൾ സൈറ പറഞ്ഞു അവസാനിച്ചപ്പോൾ ഹരി സന്തോഷത്തോടെ, എല്ലാം നല്ല നിലയിൽ അവസാനിച്ചു എന്ന മട്ടിൽ മുഷ്ടി ചുരുട്ടി കൈ ഒന്ന് കുടയുകയും ചെയ്തിരുന്നു...
പക്ഷെ..... ആ ഗ്രൂപ്പ് ആ കോൺഫറൻസ് റൂം വിട്ട് ഇറങ്ങിയപ്പോൾ ഉള്ള നിശബ്ദത... അല്ലെങ്കിൽ, ആ വലിയ ടേബിളിൽ രണ്ടും മുഷ്ടിയും
💬 Comments
View all comments