Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ഒരാളെ കാണണം എന്ന് പറഞ്ഞാൽ, അയാൾ തന്നെ വരണം, കാരണം മറ്റൊരു തരത്തിൽ കാര്യങ്ങൾ ചോദിച്ചു അറിയാൻ ആവാം......
ഡീൽ എന്തായാലും നടക്കില്ല എന്ന് ഉറപ്പ്... ഒരു ശതമാനം പോലും ചാൻസ് ഇല്ലാ, എങ്കിൽ കൂടെ താൻ വഴി എന്തെങ്കിലും നടന്നാൽ, ഒരു മീറ്റിങ്ങിനു കൂടെ അവർ തയ്യാർ ആയാലോ?.....
ഹരി ഓടി കുളിമുറിയിലേക്ക്....
കുളിക്കിടയിൽ ആണ് പുറത്തു നിന്ന് ആയിയുടെ ശബ്ദം ഹരി കേൾക്കുന്നത്...
" ഹരീ... രാത്രിക്ക് എന്താ ഉണ്ടാക്കേണ്ടത്.....?..
ഹരി വാതിൽ അൽപം തുറന്ന്, തല മാത്രം പുറത്തേക്ക് ഇട്ട് പറഞ്ഞു : ആയീ... ഇന്ന് രാത്രി ഞാൻ ഉണ്ടാവില്ല... എന്റെ ഫ്രണ്ടിന്റെ അടുത്തു പോവാണ്...
ആയിയോട് പറഞ്ഞാൽ സൈറ അറിയാൻ വഴി ഉണ്ട് എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഹരി നുണ പറഞ്ഞതും....
ആയി തിരികെ ഒന്നും പറഞ്ഞില്ല.. കാരണം ആയി വിചാരിച്ചത്, സങ്കടം മാറ്റാൻ വെള്ളമടി പ്ലാൻ ഇട്ട് ഉള്ള പോക്ക് ആയിരിക്കും എന്നാണ്... സൈറയും ഇന്ന് രാത്രി വരാൻ പോകുന്നത് ഏത് കോലത്തിൽ ആവും എന്ന് ആയിക്ക് ഊഹം ഉണ്ടായിരുന്നു....
താൻ ഇന്ന് വരെ ധരിക്കാത്ത പുതിയ എക്സിക്യൂട്ടീവ് സ്റ്റൈൽ വസ്ത്രവും, ടൈയും കെട്ടി വാതിൽ തുറന്ന് ഇറങ്ങാൻ നേരം ഹരി ഉറപ്പ് വരുത്തി "ആയി അവിടെ ഇല്ലാ എന്ന് "..
മെയിൻ ഡോർ തുറന്നു പിടിച്ച് ആണ് ഹരി പറഞ്ഞത് " ആയീ ഞാൻ ഇറങ്ങാട്ടോ ".....
ഹോട്ടലിന്റെ വലിപ്പവും ഡിസൈനും തന്നെ ഹരിയെ അത്ഭുതപ്പെടുത്തി... .. ഹരി പതിയെ അകത്തു കയറി, റിസപ്ഷനിൽ
💬 Comments
View all comments