Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
കാര്യം പറഞ്ഞു....
റിസപ്ഷനിൽ ഉണ്ടായിരുന്നവൻ ഫോൺ വിളിച്ച് ചോദിച്ച ശേഷം പറഞ്ഞു : മാം അൽപം ബിസി ആണ്.. വെയിറ്റ് ചെയ്യാൻ പറഞ്ഞു...
ഹരി ഏകദേശം ഒരു മണിക്കൂർ വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നപ്പോൾ, ആ സമയം അത്രയും, കണ്ണുകൾ അടച്ചു കൊണ്ട് സൈറയുടെ പ്രസന്റേഷൻ ഓർത്തെടുക്കുകയായിരുന്നു....
ടൈ ഒന്ന് മുറുക്കി, ശബ്ദം ഒന്ന് ശരിയാക്കി, മനസ്സിൽ ദൈവങ്ങളെ വിളിച്ച്, ഹരി കോളിങ് ബെൽ ഒരു തവണ അമർത്തി.....
രണ്ടു മിനിറ്റ് ഹരി അവിടെ തന്നെ നിന്നു....
വീണ്ടും അമർത്താൻ കൈ പൊക്കുമ്പോൾ ആണ് വാതിൽ അവന് മുന്നിൽ തുറക്കുന്നത്....
രാവിലെ കണ്ട, കണ്ണട വച്ച പെണ്ണ്. രാവിലെ ബ്ലാക്ക് ആൻഡ് ആൻഡ് ഓഫീസ് സ്യൂട്ടിൽ ആയിരുന്നു എങ്കിൽ, ജീൻസും കൈ ഇല്ലാത്ത ടോപ്പും ആയിരുന്നു ഇപ്പോളുള്ള വസ്ത്രം.
" മിസ്സ് ജാസ്മിൻ?.....
" യെസ് സർ... പ്ലീസ് വെൽക്കം... മാം ഈസ് റെഡി ടു സീ യൂ ഇൻ ടു മിനിറ്റ്സ് .... അവൾ നന്നായി ചിരിച്ചു പറഞ്ഞു...
അതൊരു സൂട്ട് ആയല്ല, വലിയ ബംഗ്ലാവ് ആയാണ് അവന് തോന്നിയത്.... അത്രയും വലിപ്പമുള്ള ഹാൾ. ആ വലിയ ഹാളിൽ തന്നെ ചെറിയ പൂൾ സെറ്റപ്പ് വരെ ഉണ്ട്......
(ചുമ്മാ എഴുതി വിടുന്നതാണ്. എവിടാണ് എന്ന് ചോദിച്ചു വന്നേക്കരുത് )
ഹരി മുന്നോട്ട് നടന്നു.......
ഫോണിൽ സംസാരിച്ചു കൊണ്ട്, കാലിന് മേൽ കാൽ കയറ്റി വച്ച്, ആ വലിയ ഹാളിലെ ഒരു വലിയ കുഷിൻ സോഫയിൽ ഇരിപ്പുണ്ടായിരുന്നു നീന......
ആൾ ആകെ മാറിയ പോലെ തോന്നി ഹരിക്ക്. രാവിലെ
💬 Comments
View all comments