0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 22K

ഇടപെടാൻ ആണ്.......

ഹരി മൂന്നാമത്തെ പൊറാട്ട എടുത്തു എന്തായാലും.ഒരു മടിയും കൂടാതെ ചിക്കൻ ലെഗ് കടിച്ചു വലിക്കുന്ന അവനെ കണ്ട്, ജാസ്മിന് ചിരി ആണ് വന്നത്..

മൂന്നാമത്തെ പൊറാട്ട തീർന്നതും, പ്ലേറ്റ് താഴെ വച്ച്, ഹരി വയർ ഒന്ന് ഉഴിഞ്ഞു...

ഹരി കൈ കഴുകാൻ എഴുന്നേറ്റ് നടന്നതും, നീന ജാസ്മിനോട് പറഞ്ഞു : യൂ ക്യാൻ ലീവ്....

" മാം അത്.... ജാസ്മിന്റെ വാക്കിലെ ആശങ്ക മനസ്സിലാക്കിയ നീന ചിരിച്ചു പറഞ്ഞു : നിനക്ക് തോന്നുന്നുണ്ടോ, ഇവൻ എന്നെ എന്തെങ്കിലും ചെയ്യും എന്ന്?... ഹി ഈസ്‌ ഫൺ.... നല്ല രസം സംസാരിച്ചിരിക്കാൻ.....

ജാസ്മിൻ ചിരിച്ചു കൊണ്ട് പറഞ്ഞു : ഓകെ മാം.... ഗുഡ് നൈറ്റ്‌...

" ഗുഡ് നൈറ്റ്‌ ജാസ്മിൻ ".. നീന തിരികെ പറഞ്ഞു...

കൈ കഴുകി തിരികെ വന്ന നേരം ഒരു ടാബിൽ കുത്തി കൊണ്ടിരിക്കുന്ന നീനയെ ആണ്...

ഇനിയെന്ത് എന്ന് അറിയില്ലെങ്കിൽ കൂടെ, ഹരി അവന്റെ സ്ഥാനത്ത് തന്നെ ഇരുന്നു. രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു അവന്റെ മനസ്സിൽ, ഒന്ന്, ഡീൽ, രണ്ട് അതാര്?... തന്റെ കമ്പനിയിൽ ഇരുന്ന് കൊണ്ട് തന്റെ കമ്പനിക്ക് എതിരെ പ്രവർത്തിച്ച, തന്റെ ഇത്രയും ദിവസത്തെ പണി, തന്റെ സൈറാ മാമിന്റെ ഹാർഡ് വർക്കിൽ വെള്ളം ചേർക്കാൻ നോക്കിയതാര്? എന്ന് നീനയിൽ നിന്നും അറിയുക...

ഹരി മുന്നിലെ മദ്യത്തിലേക്ക് നോക്കി... എന്തായലും അടിച്ചേക്കാം എന്ന് തീരുമാനിച്ചു അവൻ... അങ്ങിനെ കുറച്ചു നേരം കൂടെ ഇരുന്നാൽ, കാര്യങ്ങൾ ചോദിച്ചറിയാൻ പറ്റിയാലോ എന്ന ചിന്തയും അവനുണ്ടായിരുന്നു.

ഒന്നാമത്തെ പെഗ് ഒറ്റയടിക്ക് കാലിയാക്കിയ ശേഷം

💬 Comments

View all comments