Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
അത് വേണ്ട.....
"എന്റെ മുഖത്തേക്ക് നോക്ക്... സൈറ അവന്റെ മുഖം ഉള്ളം കയ്യിൽ എടുത്ത് അവളുടെ മുഖത്തിന് നേരെ തിരിച്ചു...
" നടക്കാൻ ഉള്ളത് നടന്നു... കൂടുതൽ ഒന്നും ചോദിക്കുന്നില്ല നിന്നോട്... നീ കേട്ടല്ലോ ഞാൻ ഫോണിൽ പറഞ്ഞത് ?.. ആ കോൺട്രാക്ട്.. ഐ ഡോണ്ട് കെയർ... നീ പറ... നീ ഒറ്റ വാക്ക് പറഞ്ഞാൽ, നിന്റെ മുന്നിൽ വച്ച് കീറി കളയും ഞാൻ........ സൈറ ദൃഡമായ സ്വരത്തിൽ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു...
ഹരിയുടെ മുഖം വിടർന്നെങ്കിൽ കൂടെ, കുറച്ചു നിമിഷങ്ങൾ എടുത്തു മറുപടി പറയാൻ.........
" വേണ്ട.... വേണ്ട മാം..... മാം പറഞ്ഞ പോലെ എല്ലാം നടന്ന് കഴിഞ്ഞില്ലേ, ഇനിഎന്ത് കാര്യം..........
ഹരി പറഞ്ഞു നിർത്തി ഒന്ന് ആലോചിച്ചു കൊണ്ട് തുടർന്നു....
മാം പറയാൻ മറന്നു.... അവർ ഡീലിൽ നിന്ന് പിന്മാറാൻ ഒരുങ്ങിയതിന്റെ കാരണം, അല്ലെങ്കിൽ നീന മാം പറഞ്ഞത്... നമ്മുടെ കമ്പനിയിൽ നിന്ന് തന്നെ ആരോ, ഈ കോൺട്രാക്ട് നടക്കരുത് എന്ന് ഉദ്ദേശിച്ചു പണിഞ്ഞതാണ്. നമ്മുടെ മീറ്റിങ്ങിന്റെ രണ്ടു ദിവസം മുന്നേ, എന്തോ മെയിൽ കിട്ടിയെന്നാ പറഞ്ഞത്...
സൈറ ഞെട്ടി ഹരിയുടെ മുഖത്ത് നിന്നും കയ്യെടുത്തു..
"യെസ് മാം....... ഞാൻ ശ്രമിച്ചതാണ് അറിയാൻ.... ആ ശ്രമം ആണ്, അവസാനം...... ഹരി ഇടയിൽ നിർത്തി.....
" ഹരീ.... നീ കൂടുതൽ ഒന്നും ഇപ്പോൾ ചിന്തിക്കണ്ട..... ടേക്ക് റെസ്റ്.... ഡൂ വാട്ട് യൂ വാണ്ട് ടു ഡൂ.... മൈൻഡ് റെഡി ആക്ക്...ഒരു കാര്യം ചെയ്യ്.. ഗോ ഫോർ എ റൈഡ്..... നാട്ടിലേക്ക് എന്ന് പറയരുത്.. അല്ലാതെ
💬 Comments
View all comments