0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 13.3K

എങ്ങോട്ടാ എന്ന് വച്ചാൽ പറഞ്ഞോ.......ഈ ലോകത്ത് എവടെ വേണം എങ്കിലും പറ....

" എനിക്ക്... എനിക്ക് ഇപ്പോൾ ഫ്ലാറ്റിൽ പോയാൽ മതി.... ആയി... ആയിടെ അടുത്ത്...... ഹരി പതിയെ പറഞ്ഞു..

സൈറ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : ഓക്കേ... ജെനി ഡ്രോപ്പ് ചെയ്യും നിന്നെ.. ഒറ്റക്ക് പോവണ്ട...

സൈറ എഴുന്നേറ്റു... കൂടെ അവനും......

ഹരി ഇറങ്ങിയതും സൈറയുടെ മുഖം മാറി.... അവളുടെ മനസ്സിൽ ഹരി അൽപം മുൻപ് പറഞ്ഞ കാര്യങ്ങൾ " ഈ കോൺട്രാക്ട് നടക്കരുത് എന്ന് വച്ച് എന്തോ കളി കളിച്ചിട്ടുണ്ട് "...... അത് ആര്... ആരാവും..... എന്തിന്?....

സൈറ തല പുകക്കാൻ തുടങ്ങുകയായിരുന്നു......

................................................................

ആവശ്യത്തിന് അധികം മദ്യവും സ്നാക്ക്സും , ഭക്ഷണവും, എല്ലാം കൂടി ഒരുപാട് കവറുകൾ പിടിച്ചാണ് സൈറയും കൂടെ ജെനിയും വൈകീട്ട് അഞ്ചര ആവുമ്പോഴേക്കും ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് വരുന്നത്.......

( കാറിൽ ഫ്ലാറ്റിലേക്ക് വരുമ്പോൾ, സോ... സിസിന്... അറിയാം ലേ?.. എന്ന ഹരിയുടെ ചോദ്യം. ജെനി മറുപടി പറയാതെ തന്നെ നിശബ്ദതയിലൂടെ മറുപടി പറഞ്ഞു . )

ടി വി നോക്കി, ആയിയുടെ മടിയിൽ തല വച്ചു കിടന്നിരുന്നിരുന്ന അവന്റെ മുടിയിഴകൾ തഴുകി കൊണ്ടിരിക്കുകയായിരുന്നു ആയി ആ സമയം....

ഹരി ഇറങ്ങിയ വഴി, സൈറ വിളിച്ചു പറഞ്ഞിരുന്നു ആയിയോട്.... അവന്റെ മൂഡ് ശരിയല്ല... കൂടുതൽ ഒന്നും ചോദിക്കണ്ട... ഇന്ന് ഒരു പണിയും എടുക്കാതെ, അവന്റെ കൂടെ തന്നെ ഉണ്ടാവണം... ഒറ്റക്ക് വിടരുത്.... ഒരു കണ്ണ് അവന്റെ മേൽ തന്നെ എപ്പോഴും ഉണ്ടാവണം ....ബാക്കി വന്നിട്ട് നേരിൽ പറയാം

💬 Comments

View all comments