Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
: യെസ് മാം.... നൂറു ശതമാനം ഉറപ്പ് പറയുന്നു ഞാൻ .......
നീന കാലിനു മുകളിൽ കാൽ കയറ്റി ഹരി പറയുന്നത് കേട്ടിരുന്നു...അല്ല നീന ഒന്നും കേട്ടില്ല, കാണുകയായിരുന്നു അവനെ.....നിരീക്ഷിക്കുകയായിരുന്നു ഹരിയെ...
ഹരി കുപ്പിയിലേക്ക് നോക്കി, ഇനി അടിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു.... " ആ വേണ്ട.. വയർ വീർത്തു.. എന്ത് വലിപ്പം ആയിരുന്നു പൊറാട്ടക്ക് "...
" നീന... നീ ഇതെന്താ ചെയ്യുന്നേ.???... അവനെ നീ എന്തിനാ വിളിച്ചു വരുത്തിയത്?... കഴിഞ്ഞെങ്കിൽ പറഞ്ഞു വിട്ടൂടെ?..... നീനയുടെ മനസ്സിന്റെ ഒരു കോണിൽ നിന്നും ചോദ്യം ഉയർന്നു വന്നു....
അവളുടെ മനസ്സ് അല്ലെങ്കിൽ മറ്റൊരു കോണിൽ നിന്നും അതിനുള്ള ഉത്തരവും വന്നു : നീന അല്ലാല്ലോ, ഞാൻ അല്ലെ ചെയ്യുന്നത്.... നീ മിണ്ടാതിരി അവിടെ...
ആ എന്നിട്ട്, വീട്ടിൽ വേറെ ആരൊക്കെയാ ഉള്ളത് ഹരിക്ക്?...
അത് തുടർന്നു ചെന്ന് നിന്നത്, അച്ഛന്റെ അസുഖവും, ബ്ലഡ് ഫ്ലോ ശരിയായി നടക്കാൻ വേണ്ടി ദിവസവും അതി രാവിലെ അച്ഛന്റെ ചെയ്യുന്ന സൂര്യ നമസ്കാരത്തിലും ...
" ഓഹ് അത് കൊള്ളാലോ.... ഞാനും കഴിഞ്ഞ മുപ്പത്തി രണ്ടു വർഷം ആയി മുടങ്ങാതെ യോഗ ചെയ്യുന്ന ആളാണ്.. നീന പറഞ്ഞു...
" ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട്, നീന എഴുന്നേറ്റ് ഹരിയുടെ അടുത്തായി വന്നിരുന്നു "....
മൂക്കിലേക്ക് തുളഞ്ഞു കയറിയ, ആ സുഗന്ധം.... അല്ലെങ്കിൽ പെർഫ്യൂം മണം, ഹരിയുടെ മൂക്കുകൾ വികസിച്ചു...
മനസ്സിൽ വന്ന ചോദ്യം പിടിച്ചു വക്കാൻ ആയില്ല, ഇത്... ഇതേത് ഡിയോ ആണ് മാം?...... നല്ല മണം......
💬 Comments
View all comments