0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 33.9K

വൈനും, ഹരിക്കുള്ള ഹോട്ടും ഒഴിക്കാൻ നേരം അവൾ ഇടം കണ്ണിട്ട് നോക്കി.....

ഹരി തന്നെ ഒന്ന് നോക്കുന്ന് കൂടെ ഇല്ലാ എന്നറിഞ്ഞപ്പോൾ നിരാശ തോന്നി അവൾക്ക്. ഒപ്പം വാശിയും....

ഗ്ലാസ്‌ അവനു നേരെ നീട്ടി നീന ചോദിച്ചു " എന്തായി ഫോട്ടോസ് ഒക്കെ കണ്ടോ?....

" യെസ് മാം .... ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് ടാബ് നീനക്ക് നീട്ടി....

നീന ടേബിലേക്ക് നോക്കി...

മുപ്പതുകളിലെ , അല്ലെങ്കിൽ മുപ്പത്തി രണ്ടാം വയസ്സിൽ, ഒരു ചുവന്ന ചുരിദാറിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന കാൻഡിഡ് ഫോട്ടോ....

ഹരി പറഞ്ഞു : മാം... ഈ ഫോട്ടോ ആണ് എനിക്ക് ഏറ്റവും ഇഷ്ടായത്...

" മിഴിച്ചു കൊണ്ട് അവൾ ചോദിച്ചു : അതെന്താ...

" അങ്ങിനെ ചോദിച്ചാൽ, ഞാൻ ഫോട്ടോ ഗ്രാഫർ ഒന്നും അല്ല. എന്നാലും, ഒന്ന് ഉറപ്പ്, ഈ ഫോട്ടോ എടുത്ത രീതി, എന്താ പറയുക, ആ ഒരു നിമിഷത്തിനായി കാത്തിരുന്ന പോലെ , അല്ലെങ്കിൽ ആ ചിരിക്ക് വേണ്ടി കാത്ത് നിന്നെടുത്ത ഫോട്ടോ ആണ് എന്ന് ഉറപ്പ്.....

ടേബിലേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നീനയുടെ മുഖം വാടുന്നതാണ് ഹരി കണ്ടത്......

" എന്താ മാം, എന്തെങ്കിലും പ്രശ്നം?...

പിന്നിലേക്ക് ചാരി ഇരുന്ന് ഹരിയെ നോക്കാതെ ഓർമകളിലേക്ക് പോയി ചിരിക്കാൻ ശ്രമിച്ച് നീന പറഞ്ഞു : സന്ദേശ് അവന്റെ ക്യാമറയിൽ എടുത്ത എന്റെ അവസാനത്തെ ചിത്രം ആണ് ഇത്.... നൈനയുടെ പിറന്നാളിന്റെ അന്ന്...
...ഈ ഫോട്ടോ എടുത്ത്, രണ്ടു ദിവസം കഴിഞ്ഞാണ് ആസിഡന്റിൽ സന്ദേശിനെ എനിക്ക് ....

💬 Comments

View all comments