Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
കണ്ണുകൾ അടക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആ സമയം ആണ് നൈനയുടെ ഫോൺ കാൾ .... ഡിസ്പ്ലേയിൽ സമയം നോക്കി.......2300....
നൈനക്ക് അറിയേണ്ടത് മമ്മിയിൽ നിന്നും, സോറി വീട്ടിൽ മാത്രം അല്ലെങ്കിൽ പ്രൈവറ്റ് സ്പേസിൽ മാത്രമേ നൈനക്ക് മമ്മി എന്ന് വിളിക്കാൻ പെർമിഷൻ ഉണ്ടായിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവൾക്കും മാം ആയിരുന്നു അവളുടെ അമ്മ.
ഒരു രണ്ടു ലൈൻ മെസ്സേജ്, അങ്ങിനെ ഒരു മെസ്സേജ് ഈ രാത്രി വരാൻ കാരണം അറിയാൻ ആയി തന്നെ ആണ് നൈന വിളിച്ചതും. മെസ്സേജിന്റെ അർത്ഥം ആയിരുന്നു. കാരണം, ബാക്ക് ഓഫ് ചെയ്യാൻ തീരുമാനിച്ച ഡീൽ, അല്ലെങ്കിൽ ബോർഡ് ഓഫ് ഡയറക്ടർസ് കൂട്ടമായി എടുത്ത തീരുമാനം, മാറ്റാൻ നീനക്ക് അധികാരം ഉണ്ടെങ്കിൽ കൂടെ, ഇത്ര പെട്ടെന്ന്, അതും ഈ രാത്രിയിൽ ഒരു ഷോർട് മെസ്സേജ് ആയി.
ജാസ്മിൻ പേരെടുത്തു പറയാതെ, നീന മാം, ഫാർമ കമ്പനിയുടെ റെപ്പിനെ വിളിപ്പിച്ച കാര്യം, അവർ തമ്മിൽ നടന്ന മീറ്റിങ്ങിന്റെ കാര്യവും പറഞ്ഞു....
മമ്മി ഒന്നും ആലോചിക്കാതെ തീരുമാനിക്കില്ല ഒന്നും എന്ന് നന്നായി അറിയാമെങ്കിലും നീന ആവശ്യപ്പെട്ടു : ജാസ്മിൻ, പ്ലീസ് ചെക്ക് മൈ മോം... വിളിച്ചെടുക്കുന്നില്ല....
നൈന മാം വിളിച്ച് എടുക്കുന്നില്ല എന്ന് കേട്ടപ്പോൾ, ജാസ്മിന് നെഞ്ചോന്നു കത്തി... ഒരു പുതിയ ആളിന് മുന്നിൽ മാമിനെ തനിച്ചാക്കി പോന്നത്........ ജാസ്മിൻ ചാടി എഴുന്നേറ്റു.....
രണ്ടാമത് ചിന്തിക്കുക കൂടെ ചെയ്യാതെ ജാസ്മിൻ പുറപ്പെട്ടു.... ഫോണിലൂടെ നൈനയോട്, നോക്കിയിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ് ഫോൺ കട്ട് ചെയ്ത് അവൾ ഓടി...
സ്പെയർ കീ കാർഡ് ഉപയോഗിച്ച് അകത്തേക്ക്
💬 Comments
View all comments