Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ആയി.... ആണോ?...
അത് കേട്ടതും മൂന്നു പെണ്ണുങ്ങളും, ഹരിയെ തുറിച്ചു നോക്കി.......
തല ആട്ടിക്കൊണ്ട് " ഇവന്റെ ഒരു കാര്യം " എന്ന മട്ടിൽ ആയി മുന്നോട്ട് കുനിഞ്ഞിരുന്നു പറഞ്ഞു: അതേ... എന്നാൽ അല്ല... സുരഭി... അതാണ് എന്റെ പേര്.. ആയി എന്നെ വേണ്ടപ്പെട്ടവർ മാത്രം വിളിക്കുന്നതാണ്...
നീനയുടെ ചെറു ചിരി ഫോണിലൂടെ വന്നു : ഓകെ... ഓകെ... ദീദി എന്ന് വിളിച്ചോട്ടെ?.. എന്നേക്കാൾ പ്രായം ഉണ്ടെന്ന് ഹരി പറഞ്ഞിരുന്നു..
വീണ്ടും മൂന്ന് ജോഡി കണ്ണുകൾ ഹരിയെ തുറിച്ചു നോക്കിയപ്പോൾ, ഹരി മുഖം കുനിച്ചു...
"അതെന്തേലും വിളി .... ആയി മറുപടി പറഞ്ഞു.
" സത്യം പറയാം, എനിക്ക് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ദീദിയെ..... ഐ മീൻ, ഹരി പറഞ്ഞു എല്ലാം അറിയാം ദീദിയെ പറ്റി.....
ഹരി പേടിയോടെ തല ഉയർത്തി കണ്ണ് തുറിച്ചു ശബ്ദം ഉണ്ടാക്കാതെ പറഞ്ഞു : അതല്ല... അതല്ല....
" എന്ത് പറഞ്ഞു?...
" അയൽവാസിയും അടുത്ത കൂട്ടുകാരിയും ആയിരുന്ന ഫാത്തിമ മരിച്ചപ്പോൾ, വേറെ ആരും കൂട്ടിനില്ലാതിരുന്ന അവളുടെ കുട്ടിയെ സ്വന്തം കുട്ടി ആയി എടുത്ത് വളർത്തി, സൈറ എന്ന സ്മാർട്ട്, ബ്രില്യന്റ് ചാർമിങ് പ്രൊഫെഷണൽ ആക്കി മാറ്റിയ ആയിയെ പറ്റി ....
അത് വരെ ഹരിയെ തുറിച്ചു നോക്കിയ കണ്ണുകളിൽ, അവനോടുള്ള സ്നേഹവും നന്ദിയും ആയിരുന്നു അവൻ കണ്ടത്...
" വേറെന്താ ഹരി പറഞ്ഞത്?.. എന്റെ തൊഴിൽ പറഞ്ഞിരുന്നോ?..അതറിഞ്ഞു എങ്കിൽ ഈ കാണാൻ ഉള്ള ആഗ്രഹം ഒന്നും നീനക്ക് ഉണ്ടാവുമായിരുന്നില്ലല്ലോ.....
" യെസ്... ഒരു ടെക്സ്സ്റ്റൈൽ മിൽസിൽ ആയിരുന്നില്ലേ......അല്ലെ?..
ഹഹ....
💬 Comments
View all comments