0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 37.8K

നീനക്കും അവളുടെ അതേ അവസ്ഥ ആയിരുന്നു.....

നീനയുടെ മുഖത്തേക്ക് നോക്കി അവൻ നീനയുടെ മുന്നിൽ ചെന്ന് നിന്നു. ഒരു വികാരവും ഇല്ലാത്ത നോട്ടം, നീന മിഴിച്ചു നോക്കുമ്പോൾ ഹരി വളരെ ലാഖവത്തോടെ പറഞ്ഞു : ഞാൻ നീന മാമിനെ കാണാൻ വന്നതാണ്... ഒന്ന് വിളിക്കാൻ പറ്റുമോ...

" ങ്ങേ....... "... നീന തല ചെരിച്ചു കൊണ്ട് അന്തം വിട്ട് ജാസ്മിനെ നോക്കി...

അവന്റെ മുഖം അവന്റെ കണ്ണുകൾ, കണ്ണുകളിലെ തിളക്കം.... നീന വിറയലോടെ പറഞ്ഞു : ഞാൻ... നീന...

ഹരി ഒന്ന് ഞെട്ടി, അല്ല ഞെട്ടുന്ന പോലെ അഭിനയിച്ചു പറഞ്ഞു : ങ്ങേ.... മാം ആയിരുന്നോ ഇത്?... അയ്യോ കണ്ടപ്പോൾ മനസ്സിലായില്ല.... ഇതെന്താ മുഖത്തൊക്കെ?.. പെയിന്റ് അടിച്ചോ?...

ഒരു മണിക്കൂർ അടുത്ത് നീനയെ ഒരുക്കാൻ സഹായിച്ച ജാസ്മിന്റെ നെഞ്ചിൽ കൊണ്ട വാക്കുകൾ ആയിരുന്നു അത്.. അവൾ നിന്ന് ഉരുകി വിയർത്തു...

നീന അൽപം സങ്കടത്തോടെ മുഖം കുനിക്കാൻ തുടങ്ങിയതും ഹരി സ്റ്റെപ് വച്ച്, മുന്നോട്ട് നീങ്ങി, ഇടത് കൈ നീട്ടി അവളുടെ അരയിലൂടെ ചുറ്റി, നീനയെ തന്നിലേക്ക് ചേർത്തു...

" എന്ത് തേങ്ങയാണ് മാം, മുഖത്ത് കാണിച്ചു വച്ചിരിക്കുന്നത്... ഇത്രക്ക് വേണായിരുന്നോ?......

ആ ചിരി, അവന്റെ മുഖത്തെ കള്ള ചിരി, ആ സംസാരം, തന്നെ നെഞ്ചിൽ അമർത്തി നിർത്തി ഇപ്പോൾ പിടിച്ചിരിക്കുന്നത് താൻ രണ്ടു ദിവസം മുൻപ് പരിചയപ്പെട്ട ഹരിയാണ് എന്ന് നീന തിരിച്ചറിഞ്ഞു...

നീന കൈകൾ ഉയർത്തി അവന്റെ നെഞ്ചിൽ കൈ പത്തികൾ വച്ച് പറഞ്ഞു....

" അത്... അത് ഹരി വരുന്നോണ്ട് ഒന്ന് ഭംഗി

💬 Comments

View all comments