Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
തെളിഞ്ഞും നോക്കി വെള്ളം ഇറക്കിയിരുന്ന ചിലരുടെ മുന്നിലേക്ക് പുതിയതായി വന്ന, അല്ലെങ്കിൽ അനാമികയുടെ വരവ് അവരുടെ കണ്ണുകൾക്ക് ഇരട്ടി മധുരം ആയെന്ന് പറയാം...
ഹരിയുടെ കൂടെ നിന്നവരിൽ ഒരാൾ അതാരാണ് എന്ന് പതിയെ പറഞ്ഞു...
അമ്പരന്ന് നിന്ന സായിയെ ഒരു ചുമ ചുമച്ചു കൊണ്ട് അവനെ മുന്നോട്ട് നടത്തിച്ചത് സൈറ ആയിരുന്നു.
പിന്നെ അവിടെ നടന്നത്, ഓസ്ക്കാർ അവാർഡ് നോമിനീസ് ആയ അഭിനയതാക്കളെ തോൽപ്പിക്കുന്ന രീതിയിൽ ഉള്ള പ്രകടനമായിരുന്നു.
" വാട്ട് എ സർപ്രൈസ് എന്ന് ചിരിച്ച മുഖവുമായി സായ് അനുവിനെ കെട്ടിപിടിച്ചു കൊണ്ട് തുടങ്ങി.....
സായ് ചിരിച്ചു കൊണ്ട് തന്റെ ചേച്ചിയെ കെട്ടിപ്പിടിക്കുന്നു, അവൾ തിരിച്ചു കെട്ടിപിടിക്കുന്നു, അളിയന് കൈ കൊടുക്കുന്നു, സൈറയെ സായ് ചേച്ചിക്കും അളിയനും പരിചയപ്പെടുത്തി കൊടുക്കുന്നു, സൈറ അനാമികയെയും ദേവരാജിനെയും ചിരിച്ചു കൊണ്ട് ആശ്ലേഷണം ചെയ്യുന്നു.......
ചിരികൾക്ക് അപ്പുറത്തേക്ക്, ആ ചിരികളിൽ ഒരാൾക്കും ആത്മാർത്ഥത ഉണ്ടായിരുന്നില്ല എന്ന് മാത്രം......... ചിരിക്കുന്ന മുഖങ്ങൾ, പക്ഷെ തുടർന്നു നിൽക്കുന്ന ചിരികൾക്ക് പകരം, സ്വിച്ച് ഓൺ/ ഓഫ് ചെയ്ത പോലെ മുഖത്ത് ചിരി വരുന്നു അല്ലെങ്കിൽ വരുത്തുന്നു.
" എനിവേ... കോൺഗ്രട്സ് സൈറാ.. ആൻഡ് താങ്ക് യൂ ഫ്രം മൈ ഹാർട്ട്. ബിക്കോസ് ഓഫ് യൂ, നമ്മുടെ കംമ്പനി ദേശായ് കമ്പനിയുമായി ഉണ്ടാക്കിയ ഡീൽ, ഇട്സ് റിയലി അമേസിങ്.
ഇനി ഗുഡ്സ് ആൻഡ് മെറ്റീരിയസിനെ പറ്റി ടെൻഷൻ ആവേണ്ട ആവശ്യമേ ഇല്ലല്ലോ. കൺഗ്രാജുലേഷൻസ് എഗൈൻ .....
അനാമിക ചിരിച്ചു പറഞ്ഞപ്പോൾ, സൈറ വച്ച് കെട്ടിയ പുഞ്ചിരിയുമായി തിരിച്ചു പറഞ്ഞു : താങ്ക് യൂ മാം.....
"കമോൺ
💬 Comments
View all comments