Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
പുഞ്ചിരിക്കൊപ്പം, തുടുത്ത കവിളിലെ നുണക്കുഴികളും.....
" മൈ മോം ഈസ് ബ്ലഷിങ്???... നൈന അതിശയത്തോടെ മനസ്സിൽ ചോദിച്ചു..
" ഷിറ്റ്.... മെയ് ബി, സുനൈന, തന്റെ അനിയത്തി പറഞ്ഞത് സത്യം ആവുമോ ..????..........
ബാംഗ്ലൂർ മീറ്റിങ്ങിനു ശേഷം തന്റെ അമ്മയിൽ വന്ന മാറ്റങ്ങൾ ചെറുതൊന്നും ആയിരുന്നില്ല. ഓരോന്ന് ആലോചിച്ചുള്ള ഇരിപ്പ്, ഒപ്പം ഉള്ള പുഞ്ചിരി. തന്റെ പഴയ കാല ഫോട്ടോസ് അല്ലെങ്കിൽ ആൽബം എടുത്തു നോക്കുന്നു, നീന അഭിനയിച്ച സിനിമ വീണ്ടും വീണ്ടും കാണുന്നു.
എല്ലാത്തിനും പുറമെ വന്നതായിരുന്നു, ഡ്രെസ്സിങ്ങിലെ മാറ്റം. ലൈറ്റ് കളർ വസ്ത്രങ്ങൾ എപ്പോഴും പ്രീഫർ ചെയ്തിരുന്ന, അല്ലെങ്കിൽ ധരിച്ചിരുന്ന നീന നല്ല ഡാർക്ക് കളർ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയിരിക്കുന്നു...
ആകെ ഒരു മാറ്റം, ചെറുപ്പമാവാൻ ശ്രമിക്കുന്ന പോലെ....
" നമ്മുടെ അമ്മക്ക് എന്തോ പറ്റിയിട്ടുണ്ട് ?... എല്ലാം നേരിൽ കണ്ട് ഒന്നും മനസ്സിലാവാതെ, നൈന സുനൈനയോട് ഫോണിലൂടെ പറഞ്ഞപ്പോൾ, തന്നെക്കാൾ സ്മാർട്ട് ആയ തന്റെ അനിയത്തി ആണ് നൈനയോട് തമാശ രൂപേണ പറയുന്നത് :
ചിലപ്പോൾ, അമ്മക്ക് ഒരു അങ്കിളിന്റെ തുണ കിട്ടിയിട്ടുണ്ടാവും അവിടെ വച്ച്.. പഴയ വല്ല ക്രഷും .....
നൈന ചിരിച്ചു തള്ളുകയാണ് ചെയ്തത്. ഓർമ വച്ച നാൽ മുതൽ അച്ഛന്റെ ഓർമയിൽ, ഇനി ഒരു വിവാഹം, റിലേഷൻ ഇല്ലാ എന്ന് ബന്ധുക്കളോട് തീർത്തു പറഞ്ഞ തന്റെ അമ്മ ഈ പ്രായത്തിൽ..... )
നൈന നോക്കി ഇരിക്കെ അതിവേഗത്തിൽ തന്റെ ഫോണിൽ ടൈപ്പ് ചെയ്തു നീന...
" ഹായ് ഹരീ... എനിക്ക് സുഖം .. ഹൌ ആർ യൂ??.........
💬 Comments
View all comments