Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
പോവുന്നതും, ചുറ്റുപാട് നടക്കുന്നതും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല...
" എസ്ക്യൂസ് മീ ....... താങ്കൾ???...... ഒരു സ്ത്രീ ശബ്ദം ആണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വരുന്നത്..
ഹരി ഞെട്ടി മുഖം ഉയർത്തി നോക്കിയപ്പോൾ അതാ നിൽക്കുന്നു തന്റെ മുൻപിൽ, തന്റെ കമ്പനിയുടെ റീസേർച്ച് ഹെഡ് ആയ ഡോക്ടർ അനാമിക.........
ചാറ്റിൽ മുഴുകി നിന്നിരുന്ന ഹരി ഒന്ന് ഞെട്ടി, അത് അവന്റെ മുഖത്ത് പ്രകടമാവുകയും ചെയ്തു...
" ഞാൻ ഡിസ്റ്റർബ് ചെയ്യുകയാണോ "... അനാമിക ചിരിച്ചു ചോദിച്ചു.
" നോ... നോ... മാം... ഞാൻ ഹരി, ഹരികൃഷ്ണൻ. മാർക്കറ്റിംഗ് ടീമിലെ സ്റ്റാഫ് ആണ്....
" ഓഹ്... എന്ന് പറഞ്ഞു കൊണ്ട് അനാമിക അവന് നേരെ കൈ നീട്ടി...
ഹരി തന്റെ കൈ നീട്ടി അനാമികയുടെ നനു നനുത്ത കയ്യിൽ പിടിച്ചു ഷേക്ക് ഹാൻഡ് മടക്കി....
" ഹരി.... ഹരികൃഷ്ണൻ... മലയാളി ആണെന്ന് തോന്നുന്നു. എന്റെ അമ്മ, ഐ മീൻ എന്റെയും സായുടെയും ആൾസോ മലയാളി ആണ്..... അനു ചിരിച്ചു കൊണ്ട് പറഞ്ഞു...
ഹരിയൊന്ന് പുഞ്ചിരിച്ചു........
" നാട്ടിൽ എവിടാ?... അനുവിന്റെ അടുത്ത ചോദ്യം വന്നു...
" ഐ സീ.... ഫാമിലി ???"...
ഹരിക്ക് ഗ്യാപ് കൊടുക്കാതെ ഒന്നിന് പിറകെ ഓരോന്നായി ചോദ്യങ്ങൾ ചിരിച്ച് ചോദിച്ചു കൊണ്ടിരുന്നു അനു.
മനോഹരമായി പുഞ്ചിരി നൽകി, വിടർന്ന മുഖവുമായി തന്നോട് സംസാരിക്കുന്ന അനാമിക അല്ലെങ്കിൽ റീസേർച്ച് ഹെഡ് ആയ, കാണാൻ സുന്ദരിയായ അവളോട് അവനും തിരിച്ച് അതുപോലെ തന്നെ സംസാരിച്ചു....
സംസാര പ്രിയൻ ആയ, അതിന്റെ കൂടെ മൂന്നെണ്ണം കൂടെ കാച്ചി കഴിഞ്ഞ
💬 Comments
View all comments