0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 165.3K

ഹരി, താൻ അവനിൽ നിന്നും വിവരങ്ങൾ അറിയുകയാണോ, അതോ അവൻ തന്നിൽ നിന്നും അറിയുകയാണോ എന്ന സംശയം തോന്നി അനാമികക്ക്.

പക്ഷെ ഹരിയുടെ വിടർന്ന ഭംഗിയുള്ള ക്യൂട്ട് ആയ മുഖവും പുഞ്ചിരിയും, അനാമികയും മനസ്സറിഞ് ചിരിച്ച് സംസാരിച്ചു കൊണ്ടിരുന്നു അവന്റെ കൂടെ.......

..................................................................

പ്ലേ ബോയ് സ്വഭാവം ഉള്ള, അത് നന്നായി അറിയാവുന്ന , സായിയെ അവനെ അധികം കുടിക്കാൻ സമ്മതിക്കാതെ , അവനെ കണ്ട്രോൾ ചെയ്ത് കൊണ്ടുള്ള നിൽപ്പിനിടെ, സൈറ അൽപം വൈകി ആണെങ്കിലും ആ കാഴ്ച അവൾ കണ്ടു.

ഹാളിൽ, ഒരു കോണിൽ ചിരിച്ചു സംസാരിച്ചു നിൽക്കുന്ന ഹരിയും അനാമികയും.....

സൈറയുടെ ശ്വാസം നിലച്ച നിമിഷം ആയിരുന്നു അത്. അല്ലെങ്കിൽ അവൾ മനസ്സിലാക്കി, അനാമികയുടെ വരവ് വെറുതെ അല്ല എന്നുള്ളത്.

സായിയെ തനിച്ചാക്കി അവൾ പാഞ്ഞു....

" ഹരീ....... അതൊരു വിളി ആണോ അതോ അലർച്ചയോ........

ഹരിയും അനാമികയും മാത്രം അല്ല കുറച്ചു പേരും, ഒരേ സമയം മുഖം ചെരിച്ചു അവളെ നോക്കി........

എല്ലാവരുടെയും നോട്ടം, സൈറ ഒന്ന് നിന്നു...

" എസ്ക്യൂസ് മീ " എന്ന് അനാമികയോട് പറഞ് , ഹരിയെ നോക്കി തുടർന്നു " ഹരീ കുറച്ച് പണി ഉണ്ട്. നമുക്ക് പോവാം "....

ഇന്ന് ഈ രാത്രി ഇതെന്ത് പണി എന്ന മട്ടിൽ ഹരി സംശയത്തോടെ സൈറയെ നോക്കി .

ഹരി മനസ്സിൽ ചോദിച്ച ചോദ്യം പക്ഷെ സൈറയോട് ചോദിച്ചത് അനാമിക ആയിരുന്നു " എന്ത് പറ്റി സൈറാ?.. ഈ എനി ഇഷ്യൂ?....

" യെസ് മാം... സംതിങ് ഇമ്പോർട്ടന്റ്

💬 Comments

View all comments