0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 165.8K

കെയിം അപ്......... സൈറ മറുപടിയും കൊടുത്തു.

" ഹരി പറഞ്ഞു, സൈറയുടെ കൂടെ ആണ് താമസം, യൂ ആർ പേർസണലി ട്രെയിനിങ് ഹിം.

അനു പറഞ്ഞതും സൈറ ഹരിയെ നോക്കി കണ്ണുരുട്ടി.........

ഹരിക്ക് ആണെങ്കിൽ കാര്യം ഒന്നും മനസ്സിലായില്ല താനും...

ആ സമയം അനു തുടർന്നു : ഇന്നത്തെ നൈറ്റ് എൻജോയ് ചെയ്യാൻ ഉള്ളതല്ലേ, ലെറ്റ് ഹിം ഹാവ് ഫൺ. എന്ത് അർജെന്റ് ആണെങ്കിലും, ഇത്രയും വലിയ ഒരു ഡീൽ, ഒറ്റക്ക് ഹാൻഡിൽ ചെയ്ത സൈറക്ക്, അതും ഒറ്റക്ക് ഡീൽ ചെയ്യാവുന്നതല്ലേ ഉണ്ടാവൂ .

അനാമികയും ക്രെഡിറ്റ് മുഴുവൻ സൈറക്ക് കൊടുക്കുന്നത് കേട്ട ഹരിയുടെ മുഖം ഒന്ന് മാറി....

" വെൽ മാം... ഇട്സ് സംതിങ് പേർസണൽ... സൈറ അത്രമാത്രം പറഞ്ഞു..

" ഓഹ്... സൈറയുടെ പേർസണൽ കാര്യങ്ങൾ കൂടെ ഹരിയാണോ നോക്കുന്നത്. അത് ഞാൻ അറിഞ്ഞില്ല. എനിവേ ട്രെയിനിയെ കൊണ്ട് പേർസണൽ കാര്യങ്ങൾ ചെയ്യിക്കുക, ഇറ്റ് മീൻസ്.......

പെട്ടെന്ന് നിർത്തിയ അനാമികയുടെ വാക്കുകൾ, അത് ഹരിയുടെ ഉള്ളിൽ കൊള്ളുന്ന വാക്കുകൾ ആയിരുന്നു.

" സോറി മാം, സമയം ഇല്ലാ "... അത്ര മാത്രം പറഞ്ഞു കൊണ്ട്, ഇത്രയും ആളുകൾക്കിടയിൽ ഒരു സീൻ ഉണ്ടാക്കാൻ താല്പര്യം ഇല്ലാതെ സൈറ തിരിഞ്ഞു നടന്നു.

വേറെ വഴി ഇല്ലാതെ സൈറക്ക് പിറകിൽ നടക്കാൻ തുടങ്ങുമ്പോൾ, ഹരി അനാമികയുടെ മുഖം ശ്രദ്ധിച്ചു. സഹതാപം, അല്ലെങ്കിൽ തന്നോട് അയ്യോ പാവം, എന്ന പോലെ ഉള്ള നോട്ടം....

" സായ്... ഐ ആം ലീവിങ്... എന്ത് ആവശ്യം ഉണ്ടെങ്കിലും ജെനിയോട് പറഞ്ഞാൽ മതി. അവൾ

💬 Comments

View all comments