Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ഹാൻഡിൽ ചെയ്ത് കൊള്ളും "......
അവന്റെ മറുപടി, അല്ലെങ്കിൽ ബോസിന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവൾ നടന്നു. പിന്നാലെ ഹരിയും, ഒരു എത്തും പിടിയും ഇല്ലാതെ.....
ലിഫ്റ്റിനുള്ളിൽ കയറിയതും, ക്രോധം ജ്വലിക്കുന്ന മുഖവുമായി ഹരിയെ നോക്കി പല്ല് കടിച്ച് അവൾ അലറി..
" അവൾ എന്താ നിന്നോട് സംസാരിച്ചത് ?.......
" ആര്... അനു മാമോ ?.. ചുമ്മാ ഓരോന്ന്....... ഹരിയെ മുഴുവപ്പിക്കാൻ സമ്മതിച്ചില്ല സൈറാ...
" അനു മാമോ?........... സൈറ വീണ്ടും അലറി..
" അത് അങ്ങനെ വിളച്ചോളാൻ പറഞ്ഞു..... ഹരി മനസ്സിലാവാതെ, എന്നാൽ സൈറയുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ട് തല ചൊറിഞ്ഞു തിരികെ പറഞ്ഞു..
ലിഫ്റ്റിന്റെ വാതിൽ തുറന്നു...
" മാം എന്താ പ്രശനം.......?.. ഹരി നടക്കുമ്പോൾ ചോദിച്ചു...
" നീ പ്രശ്നം അറിഞ്ഞാലേ വരുള്ളൂ???.. സൈറ ഒന്ന് നിന്ന് അവനോട് അലറി...
ആ സമയം..... പാർട്ടി ഹാളിന് ഉള്ളിൽ...
കയ്യിലെ വൈൻ ഗ്ലാസ് നുണഞ്ഞു കൊണ്ട് അനു മനസ്സിൽ ചിന്തിച്ചു കൂട്ടി...
" നീ ആരാണ് ഹരീ??... സൈറ എന്തിനാണ് നിന്നെ ഇങ്ങോട്ടേക്ക്.???...വൺ തിങ് ഷുവർ, അത് നിനക്കും അറിയില്ല.......
" എന്തെങ്കിലും കിട്ടിയോ???... അവളുടെ അടുത്തേക്ക് നടന്ന് വന്ന് ദേവ് ചോദിച്ചു...
അയാളെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അവൾ ചെറു ചിരിയോടെ പറഞ്ഞു : ഹരി.... ഹീ ഈസ് ഇന്റെരെസ്റ്റിംഗ് "...
ചിന്തകളിൽ നിന്നും ഉണർന്ന അവൾ പറഞ്ഞു : ലെറ്റസ് ഗോ ദേവ്... ഇനി നിന്നാൽ അവന്റെ (സായുടെ ) അഴിഞ്ഞാട്ടം കാണേണ്ടി വരും. ഫക്ക്
💬 Comments
View all comments