Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ദിസ് പാർട്ടി....
കാറിൽ കയറിയതും, കാറിനുള്ളിൽ ഡ്രൈവ് സീറ്റിൽ കാത്തിരിന്നിരുന്ന സ്റ്റാൻലിയോട് അനാമിക കൽപ്പിച്ചു : ഹരി.... അവന്റെ പിന്നാലെ ഒരാൾ എപ്പോഴും വേണം.
എല്ലാ സിംഗിൾ ഡീറ്റൈൽസും എനിക്ക് കിട്ടണം. ഒന്നും... ഒന്നും തന്നെ മിസ്സ് ആവാൻ പാടില്ല.
" ഒകെ മാം ... സ്റ്റാൻലി മറുപടി പറഞ്ഞുകൊണ്ട് വണ്ടി എടുത്തു.
വണ്ടി നീങ്ങി തുടങ്ങിയതും അനു പറഞ്ഞു : ആൻഡ് .... ഐ വാണ്ട് ഹിസ് പേർസണൽ നമ്പർ......
ആവശ്യത്തിന് കഴിച്ച സായ്, അല്ലെങ്കിൽ സൈറയുടെ നിയന്ത്രണം ഇല്ലാത്തത് കൊണ്ട് തന്നെ, തന്റെ പ്ലേ ബോയ് സ്വഭാവം പുറത്ത് എടുത്ത് അലറി " ലെറ്റസ് റോക്ക് ദി പാർട്ടി ഗയ്സ് "..............
.....................................................................
സൈറയുടെ കാർ അലക്ഷ്യമായി സഞ്ചരിക്കുകയായിരുന്നു. ഫ്ലാറ്റിലേക്കുള്ള റൂട്ട് ആയിരുന്നില്ല.
" നിന്നോട് മോന്തി വലിച്ചു കുടിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ??...
ഒരാളോട് ലൂസ് ടോക്ക് പാടില്ല എന്ന് എത്ര വട്ടം പറഞ്ഞിട്ടുള്ളതാ??...
നീ ഞാൻ പറഞ്ഞത് ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്ത് വിടാണോ?...
പൊട്ടനാണോ നീ. എത്ര പറഞ്ഞാലും എന്താ തലയിൽ കയറാത്തത്?.....
കേരളത്തിൽ പി എ പണി എടുത്ത സമയത്തെ തെറ്റ് കുറ്റങ്ങൾ വരെ ഓർത്തെടുത്തു പറഞ് ഹരിയോട് സൈറ ചീറി കൊണ്ടിരുന്നപ്പോൾ, ഹരി ഇതെന്ത് തേങ്ങ ആണ് എന്ന് ഓർത്ത് ഇരിപ്പായിരുന്നു സൈറയുടെ കാറിൽ.
അനാമിക, അവളെ പറ്റിയുള്ള ചിന്തയിൽ സൈറ അലക്ഷ്യമായി വണ്ടി ഓടിച്ചു കൊണ്ടിരുന്നു.
സായ് പറഞ്ഞ പോലല്ല, അതിനേക്കാൾ സ്മാർട്ട് ആൻഡ് കണ്ണിങ് ആണ് അവൾ. ചിലപ്പോൾ തന്നെക്കാൾ മികച്ചത്.
💬 Comments
View all comments