0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 11.7K

കാലത്തെ പരിചയത്തിൽ, നിന്റെ ഫാമിലി കാര്യങ്ങൾ കുറച്ചൊക്കെ എനിക്കറിയാം. പക്ഷെ അതുകൊണ്ട് ഇനി നടക്കില്ല, എനിക്ക് മുഴുവനായി അറിഞ്ഞേ പറ്റൂ....

ടെൽ മീ എവെരിതിങ്, എന്നാലേ എനിക്ക് മുന്നോട്ട് കാര്യങ്ങൾ, നീക്കാൻ ആവൂ. നിന്നെ സഹായിക്കാൻ ആവൂ...

സായ് അവളിൽ നിന്നും എരിയുന്ന സിഗരറ്റ് വിരലിൽ വാങ്ങി ഒരു പുക ഉള്ളിലേക്ക് വലിച്ചു വിട്ട് ഒന്ന് കണ്ണടച്ച് തുറന്ന് പറയാൻ തുടങ്ങി..........

" അനാദാലയത്തിൽ നിന്നും എന്നെ കൂട്ടിക്കൊണ്ടുപോവുമ്പോൾ എനിക്ക് അറിയില്ലായിരുന്നു, അത് അത്രയും വലിയ ഒരു വീട്ടിലേക്ക് ആയിരിക്കും എന്ന്..... കൊട്ടാരം എന്ന് പറയേണ്ടി വരും, സൈറാ ആ വീടിനെ......

....... ലക്ഷ്മി സദൻ.............

മിസ്റ്റർ ആൻഡ് മിസ്സിസ് മൂർത്തി, കൃഷ്ണ മൂർത്തി ആൻഡ് ലക്ഷ്മി കൃഷ്ണ , അല്ലെങ്കിൽ അന്റെ അപ്പ, അമ്മ..... എന്നെ ദത്ത് എടുത്തത്തിന്റെ പ്രധാന കാരണം ഞാൻ അവിടെ ചെന്നാണ് അറിഞ്ഞത്, എന്നെ പോലെ തന്നെ അവർ ദത്ത് എടുത്തിരുന്ന എന്നേക്കാൾ മൂന്ന് വയസ്സ് മൂപ്പുള്ള

പെൺകുട്ടിക്ക് ഒരു കൂട്ട് ആയി, അനിയൻ ആയി കൂടെ ആണ് അത് എന്ന്....

രണ്ടു നേരം തികച്ചു ഭക്ഷണം കിട്ടാത്ത, ഉടുക്കാൻ നല്ലൊരു വസ്ത്രം പോലും ഇല്ലാതിരുന്ന, നിലത്ത് തറയിൽ കിടന്നുറങ്ങിയിരുന്ന, എനിക്ക് അവിടൊരു സ്വർഗം ആയിരുന്നു...........

പക്ഷെ..............

സായ് ഒരു പുക കൂടെ ഉള്ളിലേക്ക് വലിച്ചു വിട്ടു.......

അവൾ.... എന്നെ പോലെ, ആടോപറ്റ് ചെയ്ത എന്റെ സിസ്... അനാമിക... അനു.... ഞാൻ തിരിച്ചറിയാൻ ഒരുപാട് വൈകി, അവൾ എന്നെ ഒരു അനിയൻ ആയി അല്ല കണ്ടിരുന്നത്, ഒരു എതിരാളി, അവളുടെ സ്വർഗ്ഗത്തിലെ

💬 Comments

View all comments