Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
അനാമിക ചോദിച്ചു..
" അനുവാദം ഇല്ലാതെ തൊടരുത് എന്ന്... ദേവ് മുഖം താഴ്ത്തി മറുപടി നൽകി...
" ബിക്കോസ്?........
" യൂ ഓൺ ഇറ്റ്.........
" യെസ്.... അത് എന്റേതാണ്... അത് ഓർമയിൽ വേണം എപ്പോഴും... അല്ലെങ്കിൽ ഇപ്പോൾ ഇരിക്കാൻ സീറ്റ് ഉണ്ട്, അതങ്ങ് എടുത്ത് മാറ്റി, മുട്ടിൽ ഇരിക്കേണ്ടി വരും.....വേണോ???...
" നോ... പ്ലീസ്........ ദേവ് പതിയെ പറഞ്ഞു.
" ദേവ് ലുക്ക് അറ്റ് മീ.......
" ദേവരാജ് മുഖം ഉയർത്തി നോക്കി....
തന്നെ നോക്കി വശ്യമായി പുഞ്ചിരിക്കുന്ന ഭാര്യയെ കണ്ട്, ദേവരാജിന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു .
ആ വശ്യമായ ചിരിയിൽ ആയിരുന്നു എല്ലാത്തിന്റെയും തുടക്കം.
കൃഷ്ണ മൂർത്തിയുടെ തുടക്ക കാലം മുതൽ കൂടെ ഉള്ള മൂർത്തി സാറിനെ ഒരു മെന്റർ ആയി കണ്ടിരുന്ന ദേവരാജ് എന്ന ദേവ്, മൂർത്തിക്ക് മാത്രം അല്ല ഭാര്യ ലക്ഷ്മിക്കും പ്രിയപ്പെട്ടവൻ.
ആ ഒരു ബന്ധം ആണ് ഹൈദ്രബാദ് ഉള്ള ഡിപ്പാർട്മെന്റുകളുടെ ഓവർ ആൾ ഇൻചാർജ് ആയി ദേവിനെ മൂർത്തി നിയമിച്ചതും .
ചെറു പ്രായത്തിൽ തൊട്ട്, അല്ലെങ്കിൽ മൂർത്തി സർ ദത്ത് എടുത്ത് കൊണ്ട് വന്നത് മുതൽ അറിയാമായിരുന്ന അനാമിക, പഠിപ്പ് കഴിഞ്ഞ് ഡോക്ടറേറ്റ് എടുത്ത് റീസേർച്ച് വിങ്ങിൽ കയറാൻ വന്നത് തൊട്ട് എന്ത് ഹെല്പിനും കൂടെ നിന്നപ്പോൾ ഒരു ദുരുദ്വേശവും ദേവരാജിൽ ഉണ്ടായിരുന്നില്ല.
തന്റെ മൂർത്തി സാറിന്റെ, മെന്ററുടെ മകൾ എന്നതിൽ ഉപരി....
ആദ്യമാദ്യം അങ്കിൾ എന്ന് വിളിച്ചിരുന്ന, എന്തിനും ഏതിനും തന്നെ വിളിച്ചിരുന്ന അനാമിക, അല്ലെങ്കിൽ, കാലങ്ങൾ മുന്നോട്ട് പോയപ്പോൾ ഒരു ദിവസം
💬 Comments
View all comments