Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
റെസ്പോൺസ് അളന്നു എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് മാത്രം മുന്നോട്ടു കൊണ്ട് പോവുക.
പറ്റുമെങ്കിൽ പതുക്കെ പതുക്കെ അവളുടെ ഉള്ളിലെ ആകാംക്ഷയെ വളർത്തുക. ഇതായിരുന്നു ഷാഹിദിന്റെ തന്ത്രം.
അടുത്ത കുറച്ചു ദിവസങ്ങളിൽ അവൻ അവളോട് വളരെ മൃദുവായി, സ്നേഹത്തോടെ മാത്രം സംസാരിച്ചു. അവൾ അടി ഇടുമ്പോളും തിരിച്ചു ഒന്നും പറയാതെ അവൻ അത് വകവെച്ചു കൊടുത്തു.
ഇൻ്റിമേറ്റ് ആയി ഒന്നിനും സമ്മതിക്കുന്നില്ലെങ്കിലും, ബാക്കി കാര്യങ്ങളെല്ലാം അവർ നോർമലായി സംസാരിച്ചു തുടങ്ങി.
അങ്ങനെയിരിക്കെ, ഒരു രാത്രി കോളിൽ അവൾ വല്ലാതെ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. തന്നെ കാണാത്തതിന്റെയും സ്പർശിക്കാൻ കഴിയാത്തതിന്റെയും നിരാശ അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
"പൊന്നൂ..." ഷാഹിദ് വളരെ ഗൗരവത്തിൽ, എന്നാൽ അങ്ങേയറ്റം ആർദ്രതയോടെ വിളിച്ചു. "നീ എന്നോട് ദേഷ്യപ്പെടരുത്. ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പോവുകയാണ്.
ഇന്ന് ഓഫീസിൽ വെച്ച് ഞാൻ വലിയൊരു അബദ്ധം കാണിച്ചു."
ജസ്നയുടെ മുഖത്ത് ആകാംക്ഷയും നേരിയ ഭയവും നിഴലിച്ചു. "എന്താ ഡാ? എന്തുപറ്റി? കമ്പനിയിൽ വല്ല പ്രശ്നവും?"
"അതല്ല പൊന്നൂ... നീ ഇപ്പൊ കുറെ ആയി എന്നോട് വല്ലാതെ അകലം കാണിക്കുകയല്ലേ. നിന്റെ ആ പഴയ ചിരിയും കുറുമ്പും ഒന്നും എനിക്കിപ്പോൾ കാണാൻ കിട്ടുന്നില്ല.
നിന്നെ വല്ലാതെ മിസ്സ് ചെയ്തപ്പോൾ... ആ ഒരു സങ്കടത്തിൽ ആയിരുന്നു ഞാൻ. അങ്ങനെ ആയപ്പോ നീ എപ്പോളും എൻ്റെ കൂടെ സന്തോഷത്തോടെ ഉണ്ട് എന്ന ഒരു തോന്നൽ ഉണ്ടാവാൻ നിൻ്റെ ഒരു നല്ല ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ആണ് ഞാൻ വാൾപേപ്പർ ആകി വെച്ചിരിക്കുന്നത്."
" ഹം, അതിനിപ്പോ എന്താ ഡാ?" പൊന്നു ചോദിച്ചു.
"അതല്ല പൊന്നൂ...
💬 Comments
View all comments