0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 71.4K

എനിക്ക് നിന്നോട് പറയാൻ തന്നെ പേടിയാവുന്നുണ്ട്. നീ വല്ലാണ്ട് ചൂടാവും." ഷാഹിദ് ശബ്ദം ഒരല്പം താഴ്ത്തി.

"ഇന്ന് മീറ്റിംഗ് കഴിഞ്ഞ് ഞാൻ എന്റെ ഡെസ്കിൽ വന്നിരുന്നപ്പോൾ ഫോൺ വെറുതെ ടേബിളിൽ വെച്ചതാ. പെട്ടെന്ന് നിന്റെ ഒരു വാട്ട്സ്ആപ്പ് മെസ്സേജ് വന്നപ്പോൾ സ്ക്രീൻ ലൈറ്റ് ഓൺ ആയി.

ആ സമയത്ത് എന്റെ ടീമിലെ മാർക്ക് എന്ന് പറയുന്ന കനേഡിയൻ സായിപ്പ് കോഫിയുമായി എന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു... അവന്റെ കണ്ണ് നേരെ പോയത് എന്റെ ഫോൺ സ്ക്രീനിലേക്കാണ്."

ഷാഹിദ് ഇത് പറഞ്ഞപ്പോൾ തന്നെ ജസ്നക്ക് കാര്യം മനസ്സിലൂടെ ഓടി. അവൾ നെഞ്ചിൽ കൈവെച്ചു ചോദിച്ചു "യാ റബ്ബേ...? എന്റെ ഏത് ഫോട്ടോയാ നീ വാൾപേപ്പർ ആകി വെച്ചേ.?"

ഷാഹിദ് ഒരു നിമിഷം മൗനം പാലിച്ചു. പിന്നെ വളരെ പതുക്കെ പറഞ്ഞു, "നീ അന്ന് ഇട്ട ആ ചുവന്ന സ്ലീവ്ലെസ്സ് ഡ്രസ്സില്ലേ...

ആ ഡീപ്പ് നെക്ക് ഡ്രസ്സ്... അതായിരുന്നു പൊന്നൂ വാൾപേപ്പർ."

"എന്ത്?!" ജസ്നയുടെ ശബ്ദം ഉയർന്നു. അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.

"ഷാഹി, ! നീയെന്താ ഈ കാണിച്ചേ?! എന്റെ ഫോട്ടോയോ? അതും ആ ഡ്രസ്സിലിരിക്കുന്നതോ? എന്റെ പടച്ചോനെ... അയാൾ കണ്ടോ? മുഴുവനായും കണ്ടോ?

ഒന്നു ശ്രദ്ധിക്കണ്ടേ ഷാഹി.. അയ്യീ... ആലോചിച്ചിട്ട് എനിക്ക് തലപെരുകുന്നു..."

"സോറി പൊന്നൂ... ഞാൻ സത്യമായിട്ടും അവൻ വരുന്നത് കണ്ടില്ല. സ്ക്രീൻ ഓഫ് ആകുന്നതിന് മുമ്പ് അവൻ അത് കണ്ടു. നീ എപ്പോളും എൻ്റെ കൂടെ ഉണ്ടാവുന്ന ഫീൽ ഉണ്ടാവാൻ വേണ്ടി ചെയ്തതാ...

നീ എന്നോട് സാധാ പോലെ പിണങ്ങാതെ ഇരുന്നിരുന്നേൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു..

💬 Comments

View all comments