0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 71.6K

" ഷാഹിദ് അങ്ങേയറ്റം കുറ്റബോധം അഭിനയിച്ചുകൊണ്ട്, കുറച്ചു കുറ്റം അവളുടെ മേലും ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു.

"എന്നിട്ട്... എന്നിട്ട് അയാൾ എന്ത് പറഞ്ഞു? എന്റെ റബ്ബേ, എനിക്കിത് കേട്ടിട്ട് തല കറങ്ങുന്നു!" ജസ്ന കരയാൻ തുടങ്ങിയിരുന്നു.

നാട്ടിൽ അന്യപുരുഷന്മാർ സ്വന്തം മുടിനാരിഴ പോലും കാണരുതെന്ന് നിർബന്ധമുള്ള അവൾക്ക്, ഒരു വിദേശി തന്റെ ശരീരത്തിന്റെ ഏതാണ്ട് പൂർണ രൂപത്തിൽ പച്ചയ്ക്ക് കണ്ടു എന്നത് വലിയൊരു ആഘാതമായിരുന്നു.

ആ ഡ്രെസ്സിൽ ആണ് കണ്ടിട്ടുള്ളത് എങ്കിൽ ഇനി അവളുടെ അധികം ഒന്നും അയാൾക്ക് ഊഹിക്കാൻ ബാക്കി ഉണ്ടാവില്ല എന്ന് അവൾക്ക് അറിയുമായിരുന്നു..

"അവൻ... അവൻ ചോദിച്ചു ഇതാണോ എന്റെ ഭാര്യ എന്ന്. ഞാൻ പെട്ടെന്ന് തന്നെ ഫോൺ ലോക്ക് ചെയ്തു മറിച്ചുവെച്ചു. എനിക്ക് വല്ലാത്ത ചമ്മലായിപ്പോയി പൊന്നൂ.

അതെ, ഇതാണ് ഞാൻ കല്യാണം കഴിക്കാൻ പോവുന്ന കുട്ടി എന്ന് പറഞ്ഞു.. അവൻ പോവുകയും ചെയ്തു... അത്രേ ഉണ്ടായുള്ളൂ...." ഷാഹിദ് പറഞ്ഞു നിർത്തി.

വളരെ തന്ത്രപരമായാണ് ഷാഹിദ് ഓരോ വാക്കും പ്രയോഗിച്ചത്. താൻ ഭയങ്കരമായി സങ്കടപ്പെട്ടിരിക്കുകയാണെന്ന് അവളെ വിശ്വസിപ്പിക്കുകയും വേണം എന്നാ അവളുടെ സൗന്ദര്യം മറ്റൊരാൾ കണ്ടതിൽ അവന് കുഴപ്പം ഒന്നും ഇല്ല എന്ന് വളരെ സബ്റ്റിൽ ആയി അവളെ അറിയിക്കുകയും വേണം..

അവൻ മനഃപൂർവ്വം ബാക്കി വിവരങ്ങൾ അവളിൽ നിന്ന് മറച്ചുവെച്ചു. അവൾക്ക് താല്പര്യം ഇല്ലെങ്കിൽ ഇവിടെ നിർത്തുന്നതാവും അവൻ്റെ ആരോഗ്യത്തിന് നല്ലത്, അതല്ല എങ്കിൽ അവൽ തന്നെ കൂടുതൽ അറിയാൻ ശ്രമിക്കും എന്ന് അവന് അറിയാമായിരുന്നു.

അത് കൊണ്ട് അവൻ കൗശലപൂർവം അവളുടെ റെസ്പോൺസ് അറിയാൻ കാത്തിരുന്നു.

"അത്രേ

💬 Comments

View all comments