0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 72.2K

പൊന്നിൻ്റെ ഫോട്ടോ ഫോണിൽ വെക്കില്ല. അതിങ്ങനെ പറ്റി പോയതാണ്, ഇനി ഒരിക്കലും ഉണ്ടാവില്ല..

പ്രോമിസ് പൊന്നു.. വീണ്ടും എന്നോട് പിണങ്ങല്ലേ മുത്തു.."

ജസ്ന പെട്ടെന്ന് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ഷാഹിദിൻ്റെ നല്ല ജീവൻ അതോടെ തീർന്നു... വേണ്ടിയിരുന്നില്ല എന്ന് തോന്നിയെങ്കിലും പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ ഒരു വഴിയും ഇല്ലല്ലോ...

അവൻ തൻറെ കഴപ്പിനെയും ശപിച്ചു കൊണ്ട് തടിക്ക് കയ്യും കൊടുത്തു ടെൻഷൻ അടിച്ചു ഇരുന്നു.. ഇത് മൂലം ഇനി അവനെ വേണ്ട എന്ന് എങ്ങാനും അവൾ തീരുമാനിക്കുമോ എന്നെല്ലാം ഉളള ഭയം അവൻ്റെ മനസ്സിലൂടെ ആ സമയം കടന്നു പോയി..

പിന്നെയും ഒരുപാട് തവണ ഷാഹിദ് അവളെ വിളിച്ചു കൊണ്ടിരുന്നെങ്കിലും അവൾ പിന്നെ ഫോൺ എടുത്തില്ല.

ഫോൺ വെച്ച പൊന്നു നേരെ കട്ടിലിലേക്ക് വീണു. ഫോണിൽ വീണ്ടും നിർത്താതെ ഷാഹിദ് വിളിക്കുന്നു ഉണ്ടായിരുന്നെങ്കിലും അവൾക്ക് പിന്നെ ഫോൺ എടുക്കാൻ തോന്നിയില്ല.

അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. ആദ്യത്തെ കുറച്ചു നിമിഷങ്ങൾ അവൾക്ക് ഷാഹിദിനോട് അടക്കാനാവാത്ത ദേഷ്യമാണ് തോന്നിയത്. തന്റെ അഭിമാനം പോയല്ലോ എന്നവൾ വിചാരിച്ചു.

അവൾക്ക് അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല ഷാഹിദ് പറഞ്ഞത്. പിന്നെ അവന് ഒരു അബദ്ധം പറ്റിയതല്ലേ എന്നുള്ളത് കൊണ്ട് തന്നെ ഇനി പറഞ്ഞിട്ടു കാര്യവുമില്ല.

പക്ഷേ എന്നിരുന്നാലും ഷാഹിദിനോടുള്ള ദേഷ്യം അവളുടെ മനസ്സിൽ കുറയുന്നു ഉണ്ടായിരുന്നില്ല..

ഷാഹിദ് വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു. പൊന്നു ഫോൺ എടുത്തില്ല. അവൾ ഫോൺ എടുക്കാതെ ആയപ്പോൾ അവൻ ഒരുപാട് ക്ഷമാപണം നടത്തിക്കൊണ്ട് ഒരുപാടു മെസ്സേജ് വാട്സാപ്പിൽ അയച്ചു.

എനിക്കിപ്പോ ഒന്നും പറയാൻ ഇല്ല എന്ന് ഒരു

💬 Comments

View all comments