Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
സംഭവം കൊണ്ട് ഇനി അവൾ ഈ കല്യാണം തന്നെ വേണ്ട എന്ന് വെക്കുമോ എന്നുള്ള ഭയം ആയിരുന്നു ഷാഹിദിൽ ഉണ്ടായിരുന്നത്...
പ്രത്യേകിച്ച് രണ്ടു ദിവസത്തോളം അവൾ ഒന്നിനും റെസ്പോണ്ട് ചെയ്തിരുന്നത് അവനെ കൂടുതൽ അങ്കലാപ്പിൽ ആക്കി... മറ്റൊരാളോട് പറയാനോ അന്വേഷിക്കാനും കഴിയാത്തതുകൊണ്ട് തന്നെ, അവൻ ക്ഷമയോടെ കാത്തിരുന്നു.
മൂന്നാമത്തെ ദിവസം രാത്രി, ജസ്നയുടെ ഭാഗത്തുനിന്ന് ആദ്യത്തെ പ്രതികരണം വന്നു. വെറുമൊരു ടെക്സ്റ്റ് മെസ്സേജ്.
"നീ ഉറങ്ങിയോ?"
ഷാഹിദ് ഉടൻ തന്നെ റിപ്ലൈ അയച്ചു."ഇല്ല പൊന്നൂ. ഞാൻ എത്ര മെസ്സേജ് അയച്ചു
ഒരു റിപ്ലൈ പോലും തന്നില്ലല്ലോ. എൻറെ അടുത്ത് ഒരു അബദ്ധം പറ്റിയതാണെന്ന് ഞാൻ പറഞ്ഞില്ലേ. എന്നിട്ടും എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്. എനിക്ക് ഒന്ന് ഫോൺ വിളിക്കാമോ?"
കുറച്ചു സമയത്തിന് ശേഷം അവളുടെ അനുവാദം കിട്ടിയതും. ഷാഹിദ് വീഡിയോ കാൾ ചെയ്തു എങ്കിലും പൊന്നു വീഡിയോ എടുക്കാതെ വോയിസ് കോൾ ആയി accept ചെയ്തു. മറുതലയ്ക്കൽ കനത്ത ഒരു നിശ്ശബ്ദതയായിരുന്നു.
"പൊന്നൂ..." അവൻ വളരെ മൃദുവായി വിളിച്ചു. "എന്നോടുള്ള ദേഷ്യം മാറിയില്ലേ? എനിക്കറിയാം എനിക്ക് പറ്റിയത് വലിയൊരു അബദ്ധമാണെന്ന്. പറ്റിപ്പോയതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല..
പൊന്നു എന്നോട് എപ്പോളും പിണങ്ങുന്നതു കാരണം എനിക്ക് നിൻ്റെ ഒരു അടുപ്പം എപ്പോളും എൻ്റെ കൂടെ തന്നെ ഫീൽ ചെയ്യാൻ വേണ്ടി ഞാൻ ചെയ്തതാണ്..
പറ്റി പോയി.. ഇനി ഉണ്ടാവില്ല.. . സത്യം... ഞാൻ വാൾപേപ്പർ ഒക്കെ അപ്പൊ തന്നെ മാറ്റിയിട്ടുണ്ട്.." അവൻ ശങ്ക ലേശവും ഇല്ലാതെ കള്ളം പറഞ്ഞു അവളെ ആശ്വസിപ്പിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു.
"മാറ്റിയാലും ഇല്ലെങ്കിലും ഇനിയിപ്പോ എന്താ..."
💬 Comments
View all comments