Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
അവളുടെ ശബ്ദം ഇപ്പോഴും തണുത്തതായിരുന്നു. "കണ്ടവരൊക്കെ കണ്ടില്ലേ."
"കണ്ടവരൊക്കെ കണ്ടിട്ടില്ല പൊന്നൂ. ആ മാർക്ക് മാത്രം. അവൻ കണ്ടത് കൂടിയാൽ ഒരു പത്ത് സെക്കൻഡ് മാത്രമേയുള്ളൂ." ഷാഹിദ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"പത്ത് സെക്കൻഡ് മതിയല്ലോ മനുഷ്യന്റെ മാനം പോകാൻ!" അവൾ ചെറുതായി ചൂടായി. "എന്നിട്ട് അയാള് വേറെ എന്താ ചോദിച്ചത്. എന്നോട് മുഴുവൻ പറഞ്ഞിട്ടുണ്ടാവില്ലല്ലോ?"
ജസ്നയുടെ ആ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു ആകാംക്ഷ ആണോ, അതോ അവനോട് കൂടുതൽ ദേഷ്യപ്പെടാൻ വേണ്ടി ചൂഴ്ന്നു എടുക്കുന്നത് ആണോ എന്ന് അവന് ഉറപ്പിക്കാൻ പറ്റുന്നില്ലായിരുന്നു.
അത് കൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അവൻ്റെ കൈ പൊള്ളും എന്നുള്ളതും അവന് അറിയാമായിരുന്നു..
പൊന്നുവിൻറെ ചോദ്യം കേട്ടതും ഷാഹിദ് ഒന്ന് പരുങ്ങി. തൊണ്ടയിലെ വെള്ളം പതുക്കെ ഇറക്കിക്കൊണ്ട് അവൻ വാക്കുകൾക്കായി തപ്പി. സത്യത്തിൽ ബ്രേക്ക് റൂമിൽ വെച്ച് താൻ തന്നെ ഫോൺ മാർക്കിന്റെ കയ്യിലേക്ക് കൊടുത്തതാണെന്നോ, അവൻ ഗാലറിയിലെ ഫോട്ടോകൾ ഓരോന്നായി സ്വൈപ്പ് ചെയ്ത് കണ്ടെന്നോ ഈ നിമിഷം പറഞ്ഞാൽ അതോടെ തീരും എല്ലാം.
"ഞാൻ... ഞാൻ നിന്നോട് കള്ളമൊന്നും പറഞ്ഞിട്ടില്ല പൊന്നൂ. അവൻ അത്രയേ പറഞ്ഞുള്ളൂ. പിന്നെ ഞാൻ പെട്ടെന്ന് ഫോൺ എടുത്തു മാറ്റിയപ്പോൾ..." ഷാഹിദ് മനഃപൂർവ്വം വാചകം മുഴുമിപ്പിക്കാതെ നിർത്തി.
"മാറ്റിയപ്പോൾ? എന്താ നിർത്തിയത്? ബാക്കി പറ!"
ജസ്നയുടെ ശബ്ദത്തിന് അന്നുവരെയില്ലാത്ത ഒരു കടുപ്പമുണ്ടായിരുന്നു. "നീ ഫോൺ എടുത്തു മാറ്റിയപ്പോൾ എന്തുണ്ടായി? നിന്റെ സ്വഭാവം എനിക്കറിയാം ഷാഹി, നീ എന്തോ എന്റെയടുത്ത് നിന്ന് മറയ്ക്കുന്നുണ്ട്.
മര്യാദയ്ക്ക് സത്യം പറഞ്ഞോ, ഇല്ലെങ്കിൽ ഈ ഫോൺ ഞാൻ ഇപ്പോൾ വെക്കും, പിന്നെ
💬 Comments
View all comments