Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
നീ എന്നെ വിളിക്കുകയേ വേണ്ട!"
അവളുടെ ആ ഭീഷണിയിൽ ഷാഹിദ് ശരിക്കും വിറച്ചുപോയി. കഴിഞ്ഞ രണ്ടു ദിവസത്തെ അവളുടെ മൗനം അവനെ അത്രത്തോളം ഭയപ്പെടുത്തിയിരുന്നു. അവളുടെ മുന്നിൽ പൂർണ്ണമായും കീഴടങ്ങുകയല്ലാതെ അവന് വേറെ വഴിയുണ്ടായിരുന്നില്ല.
എങ്കിലും, നടന്ന കാര്യം പകുതി സത്യവും പകുതി അബദ്ധവുമായി കോർത്തിണക്കാൻ അവന്റെ ബുദ്ധി പെട്ടെന്ന് പ്രവർത്തിച്ചു.
"പൊന്നൂ, ചൂടാവല്ലേ പ്ലീസ്... ഞാൻ സത്യം പറയാം. നിനക്ക് വിഷമമാവണ്ട എന്ന് കരുതിയാണ് ഞാൻ മുഴുവൻ പറയാതിരുന്നത്," ഷാഹിദ് വളരെ ദയനീയമായ സ്വരത്തിൽ പറഞ്ഞു.
"സത്യത്തിൽ അന്ന് വാൾപേപ്പറായിട്ട് വെച്ചിരുന്നത് നിന്റെ ആ പർപ്പിൾ ലിംഗറി ടോപ്പിട്ട ഫോട്ടോ ആയിരുന്നു. പക്ഷേ മീറ്റിംഗിന് കയറുന്നതിന് തൊട്ടുമുമ്പ് ഞാൻ നിന്നെ വല്ലാതെ മിസ്സ് ചെയ്തപ്പോൾ നമ്മുടെ സീക്രട്ട് ഫോൾഡർ തുറന്ന് നിന്റെ ഫോട്ടോസ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്ന് ആൾക്കാർ വന്നപ്പോൾ ഞാൻ ഗാലറി ക്ലോസ് ചെയ്യാൻ മറന്ന് അതുപോലെ ഫോൺ ലോക്ക് ചെയ്തു വെച്ചു..."
മറുതലയ്ക്കൽ ജസ്നയുടെ ശ്വാസം ഒന്ന് നിന്നു. അവൾ ഫോണിൽ പിടിമുറുക്കി. "എന്നിട്ട്?!"
"എന്നിട്ട്... മാർക്ക് അടുത്ത് വന്ന് നിന്നപ്പോൾ വാട്ട്സ്ആപ്പ് മെസ്സേജ് വന്ന് സ്ക്രീൻ തെളിഞ്ഞു. അവൻ ആ വാൾപേപ്പർ കണ്ട് ഞെട്ടിയിട്ട് 'ഇതാണോ നിന്റെ ഭാര്യ' എന്ന് ചോദിച്ചപ്പോൾ, ഞാൻ വെപ്രാളത്തിൽ ഫോൺ എടുത്ത് വാൾപേപ്പർ മാറ്റാൻ വേണ്ടി അൺലോക്ക് ചെയ്തു.
പക്ഷേ അൺലോക്ക് ആയപ്പോൾ നേരെ തുറന്നുവന്നത് നേരത്തെ ഞാൻ കണ്ടുകൊണ്ടിരുന്ന ഗാലറിയാണ്... അതിൽ നിന്റെ ആ ചുവന്ന ഗൗണിട്ട ഫോട്ടോ ആയിരുന്നു ഉണ്ടായിരുന്നത്.
എന്റെ കയ്യിൽ നിന്ന് വെപ്രാളത്തിൽ വിരൽ തട്ടി അടുത്ത ഫോട്ടോയിലേക്കും പോയി..."
ജസ്നയ്ക്ക്
💬 Comments
View all comments