Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
അത്രത്തോളം ഒരു അന്യ പുരുഷനെ ഉത്തേജിപ്പിച്ചിരിക്കുന്നു എന്ന അറിവ് എന്തോ കൊണ്ടോ അവൾക്ക് വല്ലാത്ത ഒരു ലഹരി ആയിരുന്നു നൽകിയത്.
ഷാഹിദിനെ എപ്പോളും വിറപ്പിക്കുന്ന തന്റെ ശരീരത്തിന്റെ ആ കരുത്ത് അവൾ ആദ്യമായി മറ്റൊരു പുരുഷനെയും ഉത്തേജിപ്പിക്കാനാവുമെന്ന് തിരിച്ചറിയുകയായിരുന്നു.
പക്ഷേ, ഇപ്പൊൾ അവളുടെ മനസ്സിനും ശരീരത്തിനും ഉള്ളിലുള്ള ആ ഒരു സുഖം തരിമ്പും ഷാഹിദിന് മനസ്സിലാകരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.
"അപ്പൊ നിന്റെ കൂട്ടുകാരൻ എന്റെ ശരീരം മുഴുവൻ അളന്നു മുറിച്ച് എല്ലാം കണ്ടു, വർണ്ണിക്കുന്നത് കേട്ട് നീ അവിടെ പല്ലിളിച്ചു നിൽക്കുകയായിരുന്നോ ഡാ?"
അവൾ വീണ്ടും ദേഷ്യത്തോടെ ചാട്ടുളി പോലെ ചോദിച്ചു.
അവള് ഇത്രയും കടുപ്പമുള്ള വാക്കുകൾ അവരുടെ വഴക്കിന് ഇടയിൽ പോലും ഷാഹിദിൻ്റെ അടുത്തു ഉപയോഗിക്കുന്നത് ഇത് ആദ്യമായിരുന്നു.
"അല്ലെന്റെ പൊന്നൂ! അങ്ങനെ അല്ല.
ഞാൻ അപ്പൊത്തന്നെ ഫോൺ പിടിച്ചുവാങ്ങി പോക്കറ്റിലിട്ടു. അവൻ എന്റെ സീനിയർ കൊളീഗ് അല്ലേ, പെട്ടെന്ന് എനിക്ക് അവന്റെ മുഖത്ത് നോക്കി ചൂടാവാൻ പറ്റുമോ?" ഷാഹിദ് അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
എന്താ നീ പറഞ്ഞേ? ഫോൺ പിടിച്ചു വാങ്ങി എന്നോ? അങ്ങനെ അല്ലല്ലോ നീ നേരത്തെ പറഞ്ഞേ. നിൻ്റെ കൈ തട്ടിയപ്പോൾ അവൻ കണ്ടു എന്നൊക്കെ അല്ലെ.
എടാ, നീ എന്നോട് കള്ളം പറയുകയായിരുന്നു, അല്ലേ?
ഷാഹിദിന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചു. താൻ പറഞ്ഞ കള്ളം കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു! അവന്റെ തൊണ്ട വരളാൻ തുടങ്ങി. ഇവിടെ പതറിയാൽ എല്ലാം തീരും എന്ന് അവനറിയാമായിരുന്നു. അവൻ വേഗം തന്റെ ബുദ്ധി ഉപയോഗിച്ചു.
"അല്ല പൊന്നൂ... നീ ഒന്ന് മുഴുവൻ കേൾക്ക്!"
💬 Comments
View all comments