Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
തന്നെ അവളെ സ്പൗസ് വിസയിൽ (Spouse Visa) ഉടനെ ഇങ്ങോട്ട് കൊണ്ടുവരാൻ തന്റെ കൈവശം ആവശ്യത്തിന് ബാങ്ക് ബാലൻസ് പോലും ഇല്ല.
സ്പോൺസർഷിപ്പ് പേപ്പറുകൾ ശരിയാക്കാൻ കമ്പനിയുടെ സപ്പോർട്ട് ലെറ്ററും മറ്റ് നൂലാമാലകളും വേറെയും. ഈ പ്രാക്ടിക്കൽ ചിന്തകൾ കാരണം ഷാഹിദ് നാട്ടിൽ പോകുന്ന കാര്യത്തിൽ മനഃപൂർവ്വം ഒരു മെല്ലെപ്പോക്ക് നയം ആണ് സ്വീകരിച്ചിട്ടുണ്ടായിരുന്നത്.
പക്ഷേ ഇപ്പോൾ കാര്യങ്ങൾ അവന്റെ കൈവിട്ടുപോകുന്ന അവസ്ഥയിലായി. തുടർച്ചയായ വഴക്കുകൾക്കൊടുവിൽ ഒരു ദിവസം ജസ്ന ഒരു അന്തിമ തീരുമാനം എടുത്തു.
വീഡിയോ കോളിലൂടെ ഷാഹിദിന് മാത്രം സുഖം കിട്ടുന്ന രീതിയിലുള്ള ഏർപ്പാടുകൾക്കൊന്നും ഇനി താനില്ലെന്ന വാശിയിലായി അവൾ. അവന് ശമനം വരുത്താൻ വേണ്ടി മാത്രം രാത്രികളിൽ മുറി അടച്ചിരുന്ന് സെക്സി ഡ്രസ്സുകൾ ഇടുന്നതും, അവന് ഉത്തേജനം നൽകാൻ ഫോട്ടോകളും വീഡിയോകളും അയക്കുന്നതും അവൾ പൂർണ്ണമായി നിർത്തി.
"ഇനി നേരിട്ട് കണ്ടിട്ട് മതി ബാക്കി എല്ലാം. അതുവരെ ഈ ഫോണിലൂടെയുള്ള ഒരു കളിയിക്കും ഞാനില്ല," അവൾ തീർത്തു പറഞ്ഞു.
അതോടെ ഇനി കല്യാണത്തിന് പ്ലാൻ ചെയ്യാതെ മുന്നോട്ട് പോകാൻ പറ്റില്ല എന്ന് ഷാഹിദിന് ഏകദേശം ഉറപ്പായി. തൽക്കാലം അവളെ സമാധാനിപ്പിക്കാൻ വേണ്ടി അടുത്ത ആറ് മാസത്തിനകം താൻ വരുമെന്നൊക്കെ അവൻ വാക്ക് കൊടുത്തെങ്കിലും, അവൾ തന്റെ തീരുമാനത്തിൽ നിന്ന് ഒരു പിടി പോലും അയഞ്ഞുകൊടുത്തില്ല.
ജസ്നക്ക് ഇങ്ങനെ ഒരു ദേഷ്യത്തിൻ്റെയും വാശിയുടെയും കൂടെ മുഖം ഉണ്ടെന്നുള്ളത് ഷാഹിദിന് കല്യാണത്തിന് മുന്നേ തന്നെ ഉള്ള ഒരു വലിയ തിരിച്ചറിവായിരുന്നു.
ഇതിന് മുമ്പുള്ള അവൻ്റെ റിലേഷനിൽ സന്ധ്യയെ ഒക്കെ വരച്ച വരയിൽ നിർത്തിയിരുന്ന ഷാഹിദിന് പക്ഷേ
💬 Comments
View all comments