Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
വധു ലൈവായിട്ട് വന്നതാണോ?) മാർക്കിന്റെ എക്സൈറ്റ്മെൻറ് മറച്ചു വെക്കാതെ ഉള്ള ഗംഭീര ശബ്ദം തൊട്ടുപുറകിൽ കേട്ടതും ഷാഹിദ് ഞെട്ടിത്തരിച്ച് ഫോൺ നെഞ്ചോട് ചേർത്തുപിടിച്ചു!
മറുതലയ്ക്കൽ ഇംഗ്ലീഷിലുള്ള ആ പുരുഷശബ്ദം കേട്ടതും ജസ്നയും ഒന്ന് ഞെട്ടി. അവളുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. അത് മാർക്ക് ആണെന്ന് അവൾക്ക് ഒറ്റനിമിഷം കൊണ്ട് മനസ്സിലായി!
അവൾ വേഗം തന്റെ തോളിലെ സിൽക്ക് ഷ്രഗ്ഗ് വലിച്ച് നെഞ്ചിലേക്ക് ഇട്ടെങ്കിലും, ആ വെപ്രാളത്തിൽ അത് പൂർണ്ണമായി അടച്ചു ചേർത്ത് പിടിച്ചിരുന്നില്ല.
"Mark! I thought you went out for lunch," (മാർക്ക്! നീ ലഞ്ചിന് പുറത്തുപോയെന്നാണ് ഞാൻ കരുതിയത്,) ഷാഹിദ് വിക്കിവിക്കി പറഞ്ഞു.
ടെൻഷനിൽ അവന്റെ ഹാർട്ട്ബീറ്റ്സ് കൂടി അവന്റെ നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.
മാർക്ക് ഒരു കള്ളച്ചിരിയോടെ ഷാഹിദിന്റെ തൊട്ടടുത്തുള്ള കസേരയിലേക്ക് ഇരുന്നു. അന്ന് ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ അവൻ്റെ മനസ്സിലോട്ടു കയറിയ ആ മാദകസുന്ദരിയെ ലൈവായി ഒന്ന് കാണാനുള്ള അവസരം പാഴാക്കാൻ അവൻ ഒട്ടും തയ്യാറായിരുന്നില്ല.
"Come on man, don't be rude! You've told me so much about her. Aren't you going to introduce me?
Just a quick hello!" (കമോൺ മാൻ, ഇങ്ങനെ ആവാതെ! നീ അവളെക്കുറിച്ച് എന്നോട് എന്തോരം പറഞ്ഞിരിക്കുന്നു. എന്നെ ഒന്ന് പരിചയപ്പെടുത്തി തരുന്നില്ലേ?
ജസ്റ്റ് ഒരു ഹലോ പറയാൻ!) മാർക്ക് വളരെ സൗഹൃദപരമായി, എന്നാൽ ഷാഹിദിന് ഒഴിഞ്ഞുമാറാൻ കഴിയാത്ത വിധം ആവശ്യപ്പെട്ടു.
ഷാഹിദ് ധർമ്മസങ്കടത്തിലായി. മാർക്ക് തന്റെ സീനിയറാണ്, അവൻ തൊട്ടടുത്തിരിക്കുമ്പോൾ 'പറ്റില്ല' എന്ന്
💬 Comments
View all comments