Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
റോബ് ഒന്ന് നേരെയിട്ട് ഫുൾ കവർ ചെയ്...
എന്നിട്ട് ക്യാമറയിൽ മുഖം മാത്രം കാണുന്ന രീതിയിൽ ഇരുന്നെ... പൊന്നു... മുഖം മാത്രമേ കാണാവൂ കേട്ടോ! അവൻ വേറെ ഒന്നും കാണരുത്..
മോശമാണ്.. എൻ്റെ ബോസിൻ്റെ ലെവൽ ആണ് അവൻ. ഞാൻ ഫോണ് അവന് കൊടുക്കുവാനെ"
ജസ്നയുടെ ഹൃദയം തൊണ്ടയിൽ വന്നിടിക്കുന്നതുപോലെ തോന്നി. ഒരു ഭാഗത്ത് സത്യസന്ധമായ പരിഭ്രമവും നാണവും; മറുഭാഗത്ത്, അന്ന് തന്റെ ഫോട്ടോ കണ്ട് ഭ്രാന്ത് പിടിച്ച ആ കനേഡിയൻ സായിപ്പ് ഇതാ തന്നെ നേരിട്ട് പരിചയപ്പെടണം എന്ന് പറയുന്നു എന്ന വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവൾ ഉണ്ടായിരുന്നത്!
ഷാഹിദ് പറഞ്ഞതുപോലെ അവൾ ഷ്രഗ്ഗ് നേരെയാക്കി കഴുത്തിലൂടെ ഇട്ടു അത് അവളുടെ ഇടത്തെ കൈ കൊണ്ട് നെഞ്ചിന് മേലെ വെച്ച് ചേർത്തു പിടിച്ചു.
അടുത്തൊന്നും ഷാൾ ഇല്ലാത്തത് കൊണ്ട് മുടി കവർ ചെയ്യാൻ അവൾക്ക് അപ്പൊൾ അവൾക്ക് പറ്റുമായിരുന്നില്ല.
ഷാൾ ഇല്ലാതെ മാർക്കിൻ്റെ മുന്നിൽ ഇരിക്കേണ്ടി വരുന്നതിൽ അവൾക്ക് ചെറിയ ഒരു മാനസിക പ്രയാസം അവളുടെ മനസ്സിൽ രൂപപ്പെട്ടു. പക്ഷേ ഇപ്പൊൾ അവൾ ഇട്ടിരിക്കുന്ന ഡ്രെസ്സിൽ എഴുന്നേറ്റു ഷാൾ തപ്പി പോവുന്നത് നല്ലതാവില്ല എന്ന് തോന്നിയത് കൊണ്ട് അവൾ വേഗം മുഖം മാത്രം കാണുന്ന രീതിയിൽ ഫോൺ പിടിച്ചു. അവൾ ഷാഹിദിനോട് തലയാട്ടി.
ഷാഹിദ് വിറയ്ക്കുന്ന കൈകളോടെ തന്റെ ഇയർഫോൺ ഊരി മാർക്കിന് നീട്ടി, ഫോൺ മാർക്കിന്റെ കയ്യിലേക്ക് കൊടുത്തു. ഷാഹിദിന് ഇപ്പോൾ സ്ക്രീൻ കാണാനോ അവൾ പറയുന്നത് കേൾക്കാനോ കഴിയില്ലായിരുന്നു.
മാർക്ക് ഫോണും ഇയർഫോണും വാങ്ങി ഒരു കള്ളച്ചിരിയോടെ എഴുന്നേറ്റു. "I'll just take
💬 Comments
View all comments