0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 48.7K

this to the next table, give you some space," (ഞാൻ ഇതൊന്ന് അടുത്ത ടേബിളിലേക്ക് കൊണ്ടുപോകാം, നിനക്ക് കുറച്ച് സ്പേസ് തരാമല്ലോ) എന്ന് പറഞ്ഞ് അവൻ തൊട്ടടുത്തുള്ള, ഷാഹിദിന്

സ്ക്രീൻ കാണാൻ കഴിയാത്ത ഒരു ടേബിളിലേക്ക് മാറി ഇരുന്നു. ഷാഹിദിന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി. പൊന്നു മുഖം മാത്രമേ കാണിക്കൂ എന്ന് അവന് ഉറപ്പുണ്ടായിരുന്നെങ്കിലും, ആ നിമിഷങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി.

മാർക്ക് സ്ക്രീനിലേക്ക് നോക്കിയപ്പോൾ, ഫോണിൽ ജസ്നയുടെ മുഖം മാത്രം! മുടിയുടെ കുറച്ച് ഭാഗങ്ങളും പിറകോട്ടു ഇട്ടതായി കാണാം... വിടർന്ന കണ്ണുകളും, പരിഭ്രമം കൊണ്ട് തുടുത്ത കവിളുകളും!

അവള് ചെറുതായി ചിരിക്കുന്നു ഉണ്ടെങ്കിലും മുഖത്ത് വല്ലാത്ത പരിഭ്രമം അവൻ ശ്രദ്ധിച്ചു.

"Hi Jasna! Finally I get to see the face behind those stunning photos. Shahid is a very lucky man...

How are you doing?" (ഹായ് ജസ്ന! അവസാനം ആ കിടിലൻ ഫോട്ടോകൾക്ക് പിന്നിലെ മുഖം എനിക്ക് കാണാൻ പറ്റിയല്ലോ. ഷാഹിദ് ശരിക്കും ഭാഗ്യവാനാണ്...

സുഖമായിരിക്കുന്നുവോ?) മാർക്ക് വളരെ മാന്യമായി ഒരു പുതിയ സുഹൃത്തിനെ പരിചയപ്പെടുന്ന ടോണിൽ ചോദിച്ചു.

ജസ്നയുടെ തൊണ്ട വരണ്ടു. ജീവിതത്തിൽ ആദ്യമായാണ് അവൾ ഒരു വിദേശിയോട് സംസാരിക്കുന്നത്. എങ്ങനെ സംസാരിക്കും, എന്തു പറയും എന്നൊന്നും ഒരു രൂപവും ഇല്ലായിരുന്നു മനസിൽ.

ഇങ്ങനെ ഒരു സാഹചര്യം അവൾ വിദൂരതയിൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്തതു കൊണ്ട് അവൾക്ക് വല്ലാത്ത ടെൻഷൻ കൂടി നെഞ്ചു പഠാപടാ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ സമയം അത്രയും.

"H-Hi Mark...

💬 Comments

View all comments